മുല്ലപ്പെരിയാറിൽ കേരളത്തിൻറെ സുരക്ഷയ്ക്ക് മുൻഗണന നൽകിയുള്ള സുപ്രീംകോടതിയുടെ സമീപനം പോലും കേരളത്തിലെ രാഷ്ട്രീയ കക്ഷികളും സർക്കാരും ഗൗരവത്തോടെ കണക്കിലെടുക്കുന്നില്ല സേവ് കേരള ബ്രിഗേഡ് ആരോപിച്ചു
130ലധികം വർഷം പഴക്കമുള്ള ഡാമിൻറെ തൽസ്ഥിതി രേഖാമൂലം സുപ്രീംകോടതിയിൽ സമർപ്പിക്കാൻ സേവ് കേരള ബ്രിഗേഡിന്റ പോരാട്ടത്തിൽ കഴിഞ്ഞു. പ്രകൃതിദുരന്തത്തിലോ പ്രളയത്തിലോ മുല്ലപ്പെരിയാർ തകരുന്ന സാഹചര്യം ഉണ്ടായാൽ വിഷവാതക ദുരന്തത്തിന് സമാനമായ അവസ്ഥയാവും. എണ്ണ ശുദ്ധീകരണശാലകളും ഫാക്ടറികളും പ്രളയം വിഴുങ്ങുന്നതോടെ വാതകവും എണ്ണയും പടരും. ഒരു പുല്ലുപോലും കിളിർക്കാത്ത അവസ്ഥയുണ്ടാവും അഡ്വ. റസൽ ജോയി പറഞ്ഞു

