തൃശൂർ/കയ്പമംഗലം: എയ്ഡഡ് സ്കൂളിൽ അധ്യാപികയായി ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. വലപ്പാട് സ്വദേശികളായ വാഴൂർ വീട്ടിൽ പ്രവീൺ (56), രേഖ (45) എന്നിവരെയാണ് കൈപ്പമംഗലം പോലീസ് സ്റ്റേഷൻ എസ് ഐ യും സംഘവും അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയിൽ ഹാജരാക്കി .
തിരുവനന്തപുരം പാലോട് നന്ദിയോട് അഞ്ജു നിലയത്തിൽ ആര്യാ മോഹൻ (31) ആണ് തട്ടിപ്പിനിരയായത്. കെ.എ.എം യു.പി സ്കൂളിലെ എൽ.പി വിഭാഗത്തിലേക്ക് അധ്യാപകരെ ആവശ്യമുണ്ടെന്ന് കാണിച്ച് പ്രതികൾ പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. ഇത് കണ്ട് എത്തിയ ആര്യയെ ഇന്റർവ്യൂ നടത്തുകയും, ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് 2023 നവംബർ 6-ന് 10 ലക്ഷം രൂപ കൈക്കലാക്കുകയുമായിരുന്നു.
അദ്ധ്യാപക നിയമന വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് സൂര്യയിൽ

സ്കൂളിൽ യഥാർത്ഥത്തിൽ ഒഴിവില്ലാതിരുന്നിട്ടും, പരാതിക്കാരിയെ വിശ്വസിപ്പിക്കുന്നതിനായി മൂന്ന് മാസം സ്കൂളിൽ ജോലി ചെയ്യിപ്പിച്ചു. തുടർന്ന് ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്നാണ് ആര്യ പോലീസിൽ പരാതി നൽകിയത്.
പ്രവീൺ, രേഖ എന്നിവർ കയ്പമംഗലം, വലപ്പാട് പോലീസ് സ്റ്റേഷൻ പരിധികളിലായി പത്ത് തട്ടിപ്പുുക്കേസുകളിൽ പ്രതികളാണ്. കൂടാതെ പ്രവീൺ കയ്പമംഗലം പോലീസ് സ്റ്റേഷനിൽ സ്ത്രീക്ക് മാനഹാനി വരുത്തിയ ഒരു കേസിലും കൂടി പ്രതിയാണ്.
കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് ഋഷി പ്രസാദ് ടി വി, ജി എസ് ഐ മണികണ്ഠൻ, ജി എ എസ് ഐ വിപിൻ, പ്രിയ, സി പി ഒ മാരായ ഡെൻസ് മോൻ, ദിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കോടതി ജാമൃം നിഷേധിച്ചിട്ടും പ്രതികളെ പോലിസ് അറസ്റ്റ് ചെയ്യാതെ ഒത്തുകളിച്ചത് സുരൃനൃസ് ലൈവാണ് ആദൃമായി റിപ്പോർട്ട് ചെയ്തത്.
കോടതി ജാമൃം നിഷേധിച്ചിട്ടും പ്രതികളെ പോലിസ് അറസ്റ്റ് ചെയ്യാതെ ഒത്തുകളിച്ചത് സുരൃനൃസ് ലൈവാണ് ആദൃമായി റിപ്പോർട്ട് ചെയ്തത്.
പ്രവീണിനും ഭാരൃക്കുമെതിരെ കൈപ്പമംഗലം, വലപ്പാട് പോലീസ് സ്റ്റേഷനിലും , വിദ്യഭ്യാസ ഓഫീസുകളിലും ഉള്ള ആകെ പരാതിക്കാരുടെ എണ്ണം 112.
2010 മുതല്‍ 2024 വതെ പരാതികള്‍ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച് വയ്ക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.പ്രവീണിന്‍റെ തട്ടിപ്പുമൂലം ജോലിയും ജോലി സാധ്യതകളും നഷ്ടപ്പെട്ട അദ്ധ്യാപികമാരുടെ എണ്ണം -112. ഇയാൾക്കെതിരെ 2024 ൽകൈപ്പമംഗലം,വലപ്പാട് സ്റ്റേഷനുകളിൽ മാത്രം 9 എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2025 ലും തട്ടിപ്പ് നടത്തിയതിന് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോൾപ്രവീണിനെതിരെയുള്ള ക്രിമിനല്‍ കേസുകൾ 12എണ്ണമാണ്. സിവില്‍ കേസുകളുടെ എണ്ണവും 12. വി സി പ്രവീൺ വളരെ ആസൂത്രിതമായാണ് തട്ടിപ്പ് നടത്തുന്നത്.