Spread the love

തൃശൂർ: സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട സർക്കാരിനെ ജിഎസ്ടി വെട്ടിച്ച് യൂസ്ഡ് ക്യാമറ വില്പന പൊടിപൊടിക്കുന്നു. കേരളത്തിൽ ശരാശരി 1 കോടിമുതൽ 2 കോടി രൂപയ്ക്കുള്ള ക്യാമറയുടെ കച്ചവടമാണ് ഒരു ദിവസം നടക്കുന്നത്. ക്യാമറ വാങ്ങുന്നവരും വിൽക്കുന്നവരും അത്രെക്ക് ഉണ്ട് .

എന്നാൽ ജിഎസ്ടി വിഭാഗത്തിന്റെ ശ്രദ്ധയിൽ പെടാത്തതുകൊണ്ടും, മൗനാനുവാദത്തോടെയുമാണ്
യൂസ്ഡ് ക്യാമറ വാങ്ങുമ്പോൾ ജിഎസ്ടി ബിൽ കൊടുക്കാത്തത്.

മോഷണവസ്തുവാണെങ്കിൽ ജിഎസ്ടി ബിൽ ഇല്ലെങ്കിൽ വാങ്ങുന്നവൻ മോഷണകേസിൽ പ്രതിയാകും. മാത്രമല്ല വാങ്ങിച്ചവരുടെ കൈവശം ഉള്ള തൊണ്ടി പോലീസ് പിടിച്ച് എടുക്കുകയും ചെയ്യും .
യൂസ്ഡ് ക്യാമറ രണ്ട് തരത്തിലാണ് യൂസ്ഡ് ക്യാമറ ഷാപ്പുകളിൽ എത്തുന്നത്. ഒന്ന് യഥാർതൃത്തിൽ ഉപയോഗിച്ച ക്യാമറ. രണ്ട് ഈസി ലോൺ മുഖേന വരുന്ന ക്യാമറകൾ .ബാങ്ക് മുഖേന ലോൺ എടുത്ത് വാങ്ങുന്നതിനാണ് ഈസി ലോൺ എന്ന് പറയുന്നത്. ഇത് ബജാജ് , ഐസിഎസ് , എച്ച് ഡി എസ്ഫി എന്നി ബാങ്കുകൾ നിമിഷ നേരം കൊണ്ട് കൊടുക്കുന്നു. ഇതിന് ബാങ്ക് അക്കൗണ്ട് ഉണ്ടായാൽ മതി.

ഈ അക്കൗണ്ട് വഴി വാങ്ങുന്ന ലക്ഷങ്ങളുടെ വില വരുന്ന ക്യാമറയും ലെൻസും ആനിമിഷം തന്നെ യൂസ്ഡ് വില്പനക്കാർക്ക് കുറഞ്ഞ വിലക്ക് വാങ്ങിയ ആൾ വില്പന നടത്തുന്നു. യൂസ്ഡ് വിൽപ്പനക്കാരൻ കടകളിൽ യഥാർത്ത വിലക്ക് കിട്ടുന്നതിനെ ക്കാൾ കുറഞ്ഞ വിലക്ക് ജിഎസ്ടി ഇല്ലാതെ വില്പന നടത്തുന്നു. ഇത് ആസൂത്രിതമായ തട്ടിപ്പാണ്. കോടികളുടെ ജിഎസ്ടി ചുമത്തിയ ആക്രി കച്ചവടം കേരളത്തിലാണ് നടക്കുന്നത്. ചെറിയൊരു ബോക്സിലുള്ളത് ലക്ഷങ്ങളുടെ വിലയുള്ള ഫോട്ടോഗ്രാഫി ഉപകരണങ്ങളാണ്.

കേരളത്തിൽ 50 ഓളം യൂസ്ഡ് ഷോപ്പുകളാണ് ഇപ്പോൾ നിലവിലുള്ളത്. തൃശൂരാണ് കൂടുതലും ജിഎസ്ടി ബില്ലാതെ കച്ചവടം നടത്തുന്ന കേന്ദ്രങ്ങൾ. ക്യാമറ വാങ്ങുന്ന ആൾക്ക് ആദ്യം വാങ്ങിയ ആളുടെ ബില്ലാണ് യൂസ്ഡ് ക്യാമറകച്ചവടക്കാർ നൽക്കി ജിഎസ്ടി വെട്ടിക്കുന്നത്. കടകളിൽ നിന്നും യൂസ്ഡ് ക്യാമറ വാങ്ങിയാൽ ജിഎസ്ടി യുടെ പരിധിയിൽ ഉള്ളതാണ്.

എന്നാൽ ജിഎസ്ടി വിഭാഗത്തിന്റെ ശ്രദ്ധയിൽ പെടാത്തതുകൊണ്ടാണ് സെക്കന്റ് ഹാൻഡ് ക്യാമറ വാങ്ങുമ്പോൾ ജിഎസ്ടി ബിൽ കൊടുക്കാത്തത്.
സെക്കൻഡ് വിൽപ്പനക്കാർ കോടികളുടെ ബിസിനസ് ആണ് ഒരു ദിവസം നടത്തുന്നത്.
വില കൂടിയ വസ്തുക്കൾ ആയതിനാൽ യൂസ്ഡ് ക്യാമറകൾ കൂടുതലും സ്റ്റോക്ക് ചെയ്തിരിക്കുന്നത് രഹസ്യഗോഡൗ ണുകളിലാണ്. സർവ്വീസിനാണ് എന്ന പേ രിലും ക്യാമറകൾ സൂക്ഷിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട സർക്കാരിനെ ജിഎസിടി വെട്ടിച്ച് ഇങ്ങനെ കോടികണക്കിന് രൂപയാണ് അപഹരിക്കുന്നത്.ഇൻകംടാക്സ് ഉദ്ൃഗസ്ഥരുടെ അറിവോടെയാണ് ഈ തട്ടിപ്പ് നിർബാധം തുടരുന്നത്.