ചെന്നൈ: താനും തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യും ഒരേ കലാലയത്തിൽ ഒരേ സമയത്ത് പഠിച്ചവരാണ് എന്ന് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ. നിയമസഭയിൽ പ്രസംഗിക്കുകയായിരുന്നു മാരൻ. എന്നാൽ പാർലമെൻററി രാഷ്ട്രീയത്തിൽ ഡിഎംകെയാണ് ജേഷ്ഠൻ. സീനിയർ ബാച്ചാണ്. ഞങ്ങൾ കാര്യങ്ങൾ പഠിപ്പിക്കാം. ഡിഎംകെ രാഷ്ട്രീയ സീനിയർ ആണെന്ന് പരോക്ഷമായി പറയുകയായിരുന്നു ഉദയനിധി സ്റ്റാലിൻ
തുടർന്ന് ദ്രാവിഡ രാഷ്ട്രീയത്തെയും സനാതന ധർമ്മത്തെക്കുറിച്ച് ജൂനിയർ സ്റ്റാലിൻ സംസാരിച്ചു.. സനാതന ധർമം നിർമാർജനം ചെയ്യപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവം വിവാദമായതിനെ തുടർന്ന്ഇതിനെതിരെ ബിജെപി ശക്തമായ ഭാഷയിൽ തിരിച്ചടിച്ചു. ചൊവ്വാഴ്ച തമിഴ്‌നാട് നിയമസഭയെ അഭിസംബോധന ചെയ്യവേയാണ് ഉദയനിധി ഇത്തരമൊരു പരാമർശം നടത്തിയത്. “ജനങ്ങളെ ഭിന്നിപ്പിക്കുന്ന സനാതനധർമം നിർമാർജനം ചെയ്യപ്പെടണം,” പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന് മുഖ്യമന്ത്രി മറുപടിയൊന്നും പറഞ്ഞില്ലെന്ന് വിമർശനം ഉയർന്നിട്ടുണ്ട്

