കേരളത്തിൽ എയിംസ് യാഥാർത്ഥ്യമാകുന്ന കാലം വിദൂരമല്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.
കേരളത്തിലെ യുഡിഎഫ് ഗവൺമെൻ്റും ആരോഗ്യമന്ത്രിയും എയിംസിന്റെ കാര്യത്തിൽ പ്രതീക്ഷാ നിർഭരമായ മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. മനസ്ഥിതി തന്നെ മാറിയിരിക്കുന്നു.
എയിംസിന് വേണ്ടിയുള്ള നടപടിക്രമം അനുസരിച്ചുള്ള കാര്യങ്ങൾ രേഖാമൂലം പൂർത്തിയാക്കിയാൽ ബജറ്റിൽ തന്നെഅടുത്ത അത് യാഥാർത്ഥ്യമായേക്കും . അല്ലെങ്കിൽ അടുത്ത ബജറ്റ്. ഏതായാലും കേരളത്തിലെയും സ്മരുന്ന കാലം വിദൂരമല്ല.
ഏക വ്യക്തി നിയമം – യൂണിഫോം സിവിൽകോഡ് നടപ്പാക്കുന്നത് രാജ്യത്തെ ഇസ്ലാമിക മതവിശ്വാസികളെ.പ്രത്യേകിച്ച് മുസ്ലിം വനിതകൾക്ക് കരുത്ത് പകരും. കാർഷിക മേഖല ഡിജിറ്റലൈസേഷൻ ഉൾപ്പെടെയുള്ള കേന്ദ്രസർക്കാരിൻറെ നടപടികൾ രാജ്യപുരോഗതിയും ക്ഷേമവും മാത്രം ലക്ഷ്യം വച്ചാണ്.
രാജ്യാന്തര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ബിജെപി കോട്ടയം ജില്ലാ ഘടകം സംഘടിപ്പിച്ച നവഭാരത സദസ്സ് വികസിത ഭാരത കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ബിജെപി വൈസ് പ്രസിഡൻറ് ഷോൺ ജോർജ്, ജി ലിജിൻലാൽ തുടങ്ങിയവർ പങ്കെടുത്തു

