മുഖ്യമന്ത്രിക്കെതിരെ സുകുമാരന്‍നായരെ ചൊടിപ്പിച്ചത് എന്ത്
കോട്ടയം : മുഖ്യമന്ത്രി വി.ഡി സതീശനെനെതിരെ ബജറ്റ് സമ്മേളനത്തില്‍ ആഞ്ഞടിക്കാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരെ ചൊടിപ്പച്ചതെന്ത്. സതീശനെ എന്‍എസ്എസ് ന് നേരത്തെ തന്നെ അത്ര താല്പര്യമില്ല. മുഖ്യമന്ത്രിയ തെരഞ്ഞെടുക്കുന്നതിനുളള ഹൈക്കമാന്റ് ചര്‍ച്ച മുറുകിയപ്പോഴും സതീശന് അനുകൂല നിലപാട് അല്ല എന്‍എസ്എസ് സ്വീകരിച്ചത്.
മുഖ്യമന്ത്രിയായ ശേഷം ശിവഗിരി ഉള്‍പ്പടെയുളള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ബജറ്റില്‍ ധനസഹായം വകയിരുത്തുകയും ചെയ്തു. എന്‍എസ്എസിനെ പെട്ടെന്ന് പ്രകോപിപ്പിച്ച ഘടകം ഇതാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ ആദ്യമായാണ് സമുദായ അംഗം മുഖ്യമന്ത്രി പദത്തില്‍ എത്തുന്നത്. സതീശനെതിരെ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് സമയത്ത് കടുത്ത വിമര്‍ശനം ഉന്നയിച്ചുവെങ്കിലും ഭരണമാറ്റം വന്നതോടെ അത് ലഘൂകരിച്ചു. തുഷാര്‍ വെള്ളാപ്പള്ളി വി.ഡി സതീശനെ സന്ദര്‍ശിക്കുകയും ചെയ്തു.
എന്‍എസ്എസിന്റെ ഔദ്യോഗിക ആവശ്യത്തിനായി രണ്ടു തവണ ദൂതന് വഴി മുഖ്യമന്ത്രി വി.ഡി.സതീശനെ കാണാന്‍ അനുമതി തേടിയിട്ടും അനുവദിച്ചില്ലെന്നാണ് സുകുമാരന്‍ നായര്‍ ആരോപിച്ചത്. സതീശന് വര്‍ഗീയവാദിയാക്കിയത് എന്‍എസ്എസിനെ മാത്രമാണ്. നായര്‍ സമുദായത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനു വില നല്‍കുന്നില്ല എന്ന സന്ദേശമാണ് മുഖ്യമന്ത്രി നല്‍കുന്നത്. ബാക്കിയുള്ളിടത്തെല്ലാം അദ്ദേഹം തലയില്‍ മുണ്ടിട്ടു പോകുന്നത് സമുദായാംഗങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
സമുദായാംഗങ്ങള്‍ ശക്തമായ പ്രവര്‍ത്തനശൈലിയിലൂടെ മുന്നോട്ടു പോകണമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. പെരുന്നയില്‍ എന്‍എസ്എസിന്റെ 112ാം ബജറ്റ് അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളികളെ അതിജീവിക്കാനുള്ള ശേഷി എന്‍എസ്എസിനുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ നായര്‍ സമുദായത്തെ പൂര്‍ണമായും അവഗണിച്ചുവെന്നു മനസ്സിലാക്കണം.
നായര്‍ സമുദായം ഇല്ലെങ്കിലും വോട്ട് ബാങ്കിനു കുഴപ്പമില്ലെന്ന ധാരണ പാര്‍ട്ടികള്‍ക്കുണ്ട്. വോട്ട് മേടിച്ചു കഴിഞ്ഞാല്‍ നമ്മളെ കണ്ട ഭാവമില്ല. അകറ്റി നിര്‍ത്തേണ്ടവരെ അകറ്റിത്തന്നെ നിര്ത്തണംജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
സംസ്ഥാനത്ത് മദ്യശാലകളുടെ പ്രവര്‍ത്തനത്തിലും പുതിയവ അനുവദിക്കുന്നതിലും സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് എന്‍എസ്എസ് ബജറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വരുമാനം വര്‍ധിപ്പിക്കാനുള്ള ഉപാധിയായി മദ്യവില്പന മാറിക്കഴിഞ്ഞു. കൊച്ചുകുട്ടികള്‍ക്കു പോലും ലഹരിവസ്തുക്കള്‍ സുലഭമായി ലഭിക്കുകയാണ്. ഇതിനെ നേരിടാന്‍ സര്‍ക്കാരും ജനങ്ങളും മാതാപിതാക്കളും ഒരേ മനസ്സോടെ മുന്നിട്ടിറങ്ങിയില്ലെങ്കില്‍ ദുഃഖിക്കേണ്ടി വരും. കൂടുതല്‍ ബാറുകളും മദ്യഷാപ്പുകളും അനുവദിക്കുന്നത് വരുമാനം വര്‍ധിപ്പിക്കുമെങ്കിലും അത് മനുഷ്യവിഭവ ശേഷിയെയും ഭാവി തലമുറയെയും നശിപ്പിക്കുമെന്നും സര്‍ക്കാര്‍ മനസ്സിലാക്കണം.

