മോസ്കോ: റഷ്യൻ തീരങ്ങളിൽ അതിശക്തമായ ഭൂചലനത്തെത്തുടർന്ന് സുനാമിത്തിരകൾ ആഞ്ഞടിച്ചതായി റിപ്പോർട്ട്. ഭൂകമ്പമാപിനിയിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റഷ്യയിൽ ഉണ്ടായത്. റഷ്യയിലെ സെവെറോ-കുറിൽസ്ക് മേഖലയിൽ സുമാനിത്തിരകൾ ആഞ്ഞടിച്ചതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ജപ്പാനിലും യുഎസിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പസിഫിക് സമുദ്രത്തിൽ പെട്രോപാവ്‌ലോവ്‌സ്ക് – കാംചാറ്റ്സ്കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. റഷ്യയിലെ കംചത്ക ഉപദ്വീപിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് സൂനാമി തിരകൾ ജപ്പാനിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്. വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലാണ് സൂനാമി തിരകൾ എത്തിയത്. ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു.

