കോട്ടയം: വൈക്കം മുറിഞ്ഞപുഴയില്‍ വള്ളം മുങ്ങി കാണാതായ ഗ്യഹനാഥന്റെ മൃതദേഹം തീരത്തടിഞ്ഞു.അരൂര്‍ കോട്ടപ്പുറത്താണ് സുമേഷിന്റെ (കണ്ണന്‍) മൃതദേഹം അടിഞ്ഞത്. ചേര്‍ത്തല പാണാവള്ളി സ്വദേശിയാണ്. 30 അംഗ സംഘം മരണവീട്ടില്‍ പോയി മടങ്ങുമ്പോള്‍ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. ഇതില്‍ 29 പേരെ രക്ഷപ്പെടുത്തി.

