ടൊറന്റോ : കാനഡയിൽ ചെറുവിമാനം അപകടത്തിൽപ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. . മലയാളിയായ ഗൗതം സന്തോഷ് (27) ആണ് മരിച്ചത്. 26 ന് വൈകിട്ട് ന്യൂഫൗണ്ട്ലാന്റിലെ ഡീർ തടാകത്തിന് സമീപമാണ് സംഭവം. വിമാനത്തിൽ ഉണ്ടായിരുന്നത് രണ്ടുപേരായിരുന്നു. ഇവർ രണ്ടുപേരും മരിച്ചതായാണ് റിപ്പോർട്ട്.
ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് മരണം സ്ഥിരീകരിച്ചു. ന്യൂഫൗണ്ട്‌ലൻഡിലെ ഡീർ തടാകത്തിന് സമീപം വിമാനാകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ പൗരനായ ഗൗതം സന്തോഷിന്റെ ദാരുണമായ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കോൺസുലേറ്റ് ജനറൽ സമൂഹമാധ്യമത്തിൽ കുറിച്ചു.
ബ്രിട്ടിഷ് കൊളംബിയ ആസ്ഥാനമായുള്ള ഡെൽറ്റ, കിസിക് ഏരിയൽ സർവേ ഇൻകോർപ്പറേറ്റഡിലാണ് ഗൗതം സന്തോഷ് ജോലി ചെയ്തിരുന്നത്.

