കോട്ടയം : എം സി റോഡില്‍ കുറവിലങ്ങാട ചീങ്കല്ലയില്‍ പള്ളിക്ക് എതിര്‍വശം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു 49 പേര്‍ക്ക് പരിക്ക് 18 പേരുടെ നില ഗുരുതരം കണ്ണൂര്‍ ഇരിട്ടി സ്വദേശിനി സിന്ധ്യ (45 )ആണ് മരിച്ചത് ‘ഇരിട്ടിയില്‍ നിന്നും തിരുവനന്തപുരം പോയി തിരികെ വരുന്നതിനിടെ പുലര്‍ച്ചെ 2 മണിയോടെ ആയിരുന്നു അപകടം ബസ് വളവ് തിരിയുന്നതിനിടെ റോഡിലേക്ക് മറിയുകയായിരുന്നു.

അപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് മറിഞ്ഞ ശബ്ദം കേട്ട നാട്ടുകാര്‍ ആണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത് കുറവിലങ്ങാട് പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു

