കോട്ടയം,: സംവരണ സീറ്റായ വൈക്കത്ത് പറഞ്ഞു കേട്ട ദലിത് നേതാവ് സണ്ണി കപികാടിനെ ഒഴിവാക്കി. തലയാഴം മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനിമോൻ സിപിഐയുടെ കുത്തക മണ്ഡലമായ വൈക്കത്ത് മത്സരിക്കും. കോൺഗ്രസിന്റെ വൈക്കത്ത് പ്രതീക്ഷയുള്ള ജനകീയ മുഖമാണ് ബിനിമോൻ. സിപിഐ സ്ഥാനാർത്ഥിയായി പ്രദീപ് ബിജെപി സ്ഥാനാർത്ഥിയായി മുൻ എംഎൽഎ അജിത്ത് എന്നിവരാണ് രംഗത്തുള്ളത്. ഇതോടെ കോട്ടയം ജില്ലയിലെ വൈക്കത്ത് തെരഞ്ഞെടുപ്പ് രംഗം ചൂടായി
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷനില്‍ ബിനിമോന്‍ നടത്തിയ പോരാട്ടവും യുഡിഎഫ് കണക്കിലെടുക്കുന്നു. ഇവിടെ സിപിഐയുടെ കുത്തക ഡിവിഷനില്‍ ഭൂരിപക്ഷം 3800 വോട്ടുകളിലേക്ക് പിടിച്ചു നിര്‍ത്താന്‍ ബിനിമോനു കഴിഞ്ഞത് വ്യക്തിപ്രഭാവം കൊണ്ടാണെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കൂടാതെ വൈക്കത്തിന്റെ വികസന പിന്നോക്കാവസ്ഥയും യുഡിഎഫ് പ്രചാരണത്തിന് ലക്ഷ്യം വയ്ക്കുന്നു.

