Spread the love

നീലഗിരി: മെഡിക്കൽ പരീക്ഷയിൽ നല്ല മാർക്കോടെ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. നീലഗിരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ എമർജൻസി വാർഡിൽ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്ത്.സർക്കാർ ആശുപത്രിയിലെ ഡോക്ടറാണ് മെഡിക്കൽ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഊട്ടി വനിതാ പൊലീസിന്‍റെ പിടിയിലായത്

സർവകലാശാലാ അധികൃതരുമായി തനിക്ക് അടുപ്പമുണ്ടെന്നും, സ്വാധീനം ഉപയോഗിച്ച് മാർക്ക് വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ വിദ്യാർഥിനിയെ സമീപിച്ചത്.

കൂടാതെ വിദ്യാർത്ഥിനിക്ക് നല്ല മാ‍‍ർക്ക് നൽകാമെന്നും, പരീക്ഷയിൽ വിജയിപ്പാക്കാമെന്നും വാഗ്ദാനം ചെയ്ത് ഡോക്ടർ മെഡിക്കൽ വിദ്യാർത്ഥിനിയെ സ്വകാര്യ ഹോട്ടലിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥിനിയും അധ്യാപകനും തമ്മിൽ തർക്കമുണ്ടാവുകയും. ഇതോടെ ഒച്ചയും ബഹളവും കേട്ട ഹോട്ടൽ ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്.