കൊല്ലം: നഗര മധ്യത്തിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സീരിയൽ കില്ലറെന്ന് സംശയം. മുണ്ടയ്ക്കൽ സ്വദേശി രാജേന്ദ്രനെ കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശി ആണെന്ന് തിരിച്ചറിഞ്ഞു. പാരിപ്പള്ളിയിൽ മാസങ്ങൾക്ക് മുൻപ് നടന്ന കൊലപാതകത്തിനു ഇയാൾക്ക് പങ്കുണ്ടെന്നാണ് സംശയം.
ഇയാൾ പണം ആവശ്യപ്പെടുകയും പണം നൽകാത്തവരെ ഉപദ്രവിക്കുന്നതുമാണ് പതിവ്.
കൊല്ലത്തെയും പാരിപ്പള്ളിയിലെയും കൊലപാതകങ്ങൾ ഒരേ രീതിയിലാണ് നടത്തിയത്. രണ്ടിടങ്ങളിലും പൊലീസ് സംശയിക്കുന്നത് തമിഴ്നാട് സ്വദേശിയെ ആണ്. അതേസമയം പ്രതിയെ പിടികൂടാൻ കൊല്ലം സിറ്റി പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.

