Spread the love

കോട്ടയം: ക്ഷേത്രങ്ങളില്‍ നിറയും പുത്തരിയും ആഘോഷം. കാര്‍ഷികാഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായാണ് നിറയും പുത്തരിയും ആഘോഷിക്കുന്നത്. കര്‍ക്കിട മാസത്തിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് ഇത്.നിറകതിര്‍ ക്ഷേത്ര മൂര്‍ത്തിക്ക് സമര്‍പ്പിച്ചശേഷം ഇവിടെ ഇല്ലം നിറ, വല്ലംനിറ മന്ത്രങ്ങളോടെ പൂജ നടത്തും. ശ്രീ കോവിലിലും ഉപദേവതമാരുടെ ശ്രീ കോവിലിലും നിറയും പുത്തരിയും സമര്‍പ്പിച്ച ശേഷം ഭക്തര്‍ക്കു വിതരണം ചെയ്യും.

പുന്നെല്ലു കൊണ്ടുള്ള നിവേദ്യവും ക്ഷേത്രങ്ങളില്‍ ഇതോടനുബന്ധിച്ച് ഉണ്ടാകാറുണ്ട്. നിറയും പുത്തരിയും പ്രമാണിച്ച് പുലര്‍ച്ചെ അതിരാവിലെ തന്നെ ക്ഷേത്ര ദര്‍ശനം ആരംഭിച്ചും. നിറകതിരുമായി വീടുകളിലെത്തിയശേഷം അടുത്ത വര്‍ഷം വരെ സൂക്ഷിച്ചു വയ്ക്കുമെന്ന പതിവുമുണ്ട്. ശബരിമലയില്‍ ക്ഷേത്രം നിറയും പുത്തരിയും ആഘോഷത്തിനായി കഴിഞ്ഞ ദിവസം തുറന്നിരുന്നു