Spread the love

സഭാ മര്യാദ എല്ലാവരും പാലിക്കണം:സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: നിയമസഭയിലെ പുതിയ അംഗങ്ങളോട് ഉപദേശിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സഭയിൽ നന്ദി പ്രമേയ ചർച്ച തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സ്പീക്കർ ഇടപെട്ട് സംസാരിച്ചത്.

പുതിയ സഭയിൽ 71 അംഗങ്ങൾ നവാഗതരാണ്. കഴിഞ്ഞ ദിവസങ്ങൾ തുടക്കമായിരുന്നു. എന്നാൽ സഭയിൽ നിയമസഭയുടെ അന്തസ്സിന് അനുയോജ്യമായ പെരുമാറ്റവും പരസ്പര ബഹുമാനവും കാത്തുസൂക്ഷിച്ചേ മതിയാവൂ. ഇത് മുതിർന്ന അംഗങ്ങളെ മാതൃകയാക്കി പഠിക്കണം. നിയമസഭ സാമാജികർക്കായി സെമിനാർ സംഘടിപ്പിക്കുന്ന കാര്യവും സ്പീക്കർ നിയമസഭയെ അറിയിച്ചു.