Spread the love

കാതൽ കൊണ്ടേൻ, പുതുപ്പേട്ടൈ എന്നീ ചിത്രങ്ങളിൽ ധനുഷിന്റെ നായികയായി എത്തി നിരവധി ആരാധകരുള്ള നടിയാണ് സോണിയ അഗർവാൾ. മധുരൈ എന്ന ചിത്രത്തിലെ വിജയ്ക്കൊപ്പം ചെയ്ത റോളും ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ മുൻ ഭർത്താവ് സെൽവരാജിനെക്കുറിച്ച് പറയുന്ന നടി സോണിയ അഗർവാളിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ആ ബന്ധം അവസാനിച്ചതിന് ശേഷം പൂർണമായും അതിൽ നിന്ന് പുറത്തു കടന്നു എന്നും, അദ്ദേഹത്തോട് തനിക്ക് യാതൊരു തര വിരോധവും ഇല്ലെന്നും സോണിയ അഗർവാൾ പറയുന്നു.

വാക്കുകൾ

പലർക്കും വിവാഹം കഴിക്കുന്നതിന് പല കാരണങ്ങളും ഉണ്ട്. സാമൂഹികമായ സമ്മർദ്ദം, വീട്ടുകാരുടെ സമ്മർദ്ദം, മറ്റുള്ളവർ എന്ത് കരുതും എന്നൊക്കെ ആലോചിച്ചാണ് പലരും വിവാഹം ചെയ്യുന്നത്. നമ്മളിൽ പലർക്കും അത് വ്യത്യസ്തമായ ഇംപാക്ട് ആണ്ഉണ്ടാക്കുന്നത്. എന്നെ സംബന്ധിച്ച് ഞങ്ങളുടെ വിവാഹം ഒരു ഇമോഷൽ ബോണ്ടിങ് ആയിരുന്നു. കല്യാണം കഴിച്ചു കഴിഞ്ഞപ്പോഴും ആ ഇമോഷണൽ കണക്ഷൻ ഉണ്ടായിരുന്നു. മാത്രവുമല്ല ഞാനൊരു ഇമോഷണൽ പേഴ്സണുമാണ്.

തമിഴ് സിനിമാ ലോകത്ത്
പത്ത് വർഷം, 15 വർഷം ഒന്നിച്ച് ജീവിച്ചതിന് ശേഷം വേർപിരിയുക എന്നത് ഇമോഷണലി എന്നെ സംബന്ധിച്ചു വളരെ അധികം വേദനിപ്പിക്കുന്ന ഒന്ന് തന്നെയാണ്. മക്കളൊക്കെ ആയതിന് ശേഷം വേർപിരിയുന്നതാണെങ്കിൽ അതിലും കഷ്ടം. പക്ഷേ അത് നഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ അതില്ല. അതിൽ നിന്ന് പുറത്തുകടന്നു കഴിഞ്ഞാൽ, മുന്നോട്ടു പോകുക തന്നെ വേണം. പിന്നീട് അദ്ദേഹത്തെ കണ്ടു കഴിഞ്ഞാൽ ഞാനൊട്ടും അൺകംഫർട്ടബിൾ ആവാറില്ല.

വളരെ മോശമായ രീതിയിൽ നമ്മൾ വേർപിരിഞ്ഞാൽ മാത്രമേ അത്തരം ഒരു അൺകംഫർട്ട് നമുക്ക് തോന്നുകയുള്ളൂ, ഭാഗ്യവശാൽ ഞങ്ങൾ വളരെ മ്യൂച്വലായി വേർപിരിഞ്ഞവരാണ്. ഒരുമിച്ച് മുന്നോട്ടു പോകാൻ കഴിയുന്നില്ല എന്ന് തോന്നിയപ്പോൾ, ഇരുവർക്കും നല്ലതിന് വേണ്ടി എടുത്ത തീരുമാനമാണ് വേർപിരിയുക എന്നത്. അങ്ങനെ വേർപിരിയുന്നതാണ് കുറച്ചുകൂടെ എളുപ്പം എന്ന് തോന്നുന്നു.പ്രണയ വിവാഹം

ഞങ്ങൾ വേർപിരിഞ്ഞത് വൃത്തികെട്ട രീതിയിൽ അല്ല , പരസ്പരം വഴക്കിടുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. എന്താണോ സംഭവിച്ചത് അത് സംഭവിച്ചു, ഒരുമിച്ച് അത് അവസാനിപ്പിക്കുക, അതിൽ നിന്ന് പുറത്തു കടക്കുക എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യ ഗീതാഞ്ജലിയെ നേരിട്ട് കണ്ടാലും ഹായ്, ഹലോ പറയാൻ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ല..

ധനുഷിന്റെ നായിക
ഇപ്പോൾ ഞങ്ങൾ ഇപ്പോൾ നല്ല സുഹൃത്തുക്കളാണ്, യാതൊരു തര ഹൃദയ ബന്ധവും വഴക്കും ഇല്ല. എനിക്കിപ്പോഴും അദ്ദേഹം സൽവ സർ ആണ്.