2019 ജനുവരിയില്‍ യുവതി പ്രവേശനത്തിനെതിരെ പരസ്യനിലപാട്. ശുദ്ധികലശം, 2026 ജനുവരിയില്‍ അറസ്റ്റില്‍
പത്തനംതിട്ട: യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പരസ്യമായി നിലയുറപ്പിച്ച തന്ത്രി കണ്ഠര് രാജീവര് ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം ജനുവരിയില്‍ ജയിലാകുമ്പോള്‍ നിലപാടുകളും ചര്‍ച്ചയാകുന്നു. യുവതി പ്രവേശനത്തില്‍ ആചാരലംഘനം നടന്നുവെന്നും അതിനാല്‍ ശുദ്ധികലശം നടത്തണമെന്നുമായിരുന്നു നിലപാട്. തുടര്‍ന്ന് ശുദ്ധികലശം നടത്തി. ഇതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.2019 ജനുവരിയിലായിരുന്നു ഇത്.
ശബരിമലയില്‍ കയറിയാലേ സ്ത്രീ വിമോചനമാകുമെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് തന്ത്രി കണ്ഠരര് രാജീവര് ചോദിച്ചു. കോടതി വിധി ക്ഷേത്രത്തിന്റെ നാശത്തിനും ചൈതന്യം നഷ്ടപ്പെടുത്തുമെന്നും തന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു.ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ തന്ത്രികുടുംബവും എന്‍എസ്എസും പന്തളം കൊട്ടാര പ്രതിനിധികളും ഒരുമിച്ച് പരസ്യപ്രതിഷേധത്തിനിറങ്ങിയിരുന്നു.
ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ തന്ത്രി സ്ഥാനമൊഴിഞ്ഞ് മാറിനില്‍ക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് പ്രസ്താവിച്ചു. ആചാരലംഘനത്തിന്റെ പേരില്‍ ക്ഷേത്രം അടച്ച തന്ത്രിയുടെ നിലപാട് വിചിത്രമാണ്. തന്ത്രിയുടെ ഭാഗം കൂടി കേട്ടാണ് കോടതി വിധി ഉണ്ടായത്. വിധി നടപ്പാക്കാനാകില്ലെങ്കില്‍ തന്ത്രി സ്ഥാനം ഒഴിയണം. ക്ഷേത്രം അടക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ദേവസ്വം ബോര്‍ഡാണ്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡാണ് പരിശോധിക്കേണ്ടതെന്നും മുഖ്യമന്ത്രി ജനുവരി രണ്ടിന് വ്യക്തമാക്കിയിരുന്നു
രാജീവരെ തന്ത്രിസ്ഥാനത്തു നിന്നു നീക്കാനും സര്‍ക്കാര്‍ ശ്രമിച്ചു.സുപ്രീം കോടതി വിധി അംഗീകരിക്കില്ലെങ്കില്‍ തന്ത്രി സ്ഥാനമൊഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രം പൊതുഇടമാണെന്നും തന്ത്രി ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പത്തനംതിട്ടയില്‍ സിപിഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ മുണ്ടിന്റെ കോന്തലയില്‍ കെട്ടിയിടുന്ന താക്കോല്‍ വലിയ അധികാര സ്ഥാനമാണെന്ന് തന്ത്രിമാര്‍ ധരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.തന്ത്രിയെ പുറത്താക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തിയെങ്കിലും വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. അതേ സമയം ബോര്‍ഡ് അംഗമായിരുന്ന കെ.പി.ശങ്കരദാസ്, ദേവസ്വം കമ്മിഷണറായിരുന്ന എന്‍.വാസു എന്നിവരാണ് സര്‍ക്കാര്‍ നിലപാടിനൊപ്പം അടിയുറച്ചു നിന്നു.
അഞ്ചുവര്‍ഷത്തിനു ശേഷം ശബരിമലയിലെ തിരക്കേറിയ മകരവിളക്കു സീസണിന്റെ അവസാന ദിനങ്ങളില്‍ തന്ത്രി ജയിലാകുമ്പോള്‍
ഇന്നലെകള്‍ ചര്‍ച്ചയാവുന്നു. വെള്ളിയാഴ്ച്ച ഉച്ചയ്ക്കു ശേഷം നടന്ന അറസ്‌റ്റോടെ ഏറ്റവും കുറഞ്ഞത് മൂന്നുദിവസം തന്ത്രിയുടെ ജയില്‍വാസം ഉറപ്പായിരുന്നു.

