ദില്ലി : ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 8 പേർ മരിച്ചു. . കുപ്വിയിൽ നിന്ന് ഷിംലയിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 25 ഓളം പേർക്ക് പരിക്കേറ്റു. ബസിൽ 35 ഓളം പേരുണ്ടായിരുന്നതായാണ് വിവരം.
ഹരിപ്പൂർധറിൽ വെച്ചാണ് അപകടം ഉണ്ടായത്. നൂറുമുതൽ 200 വരെ താഴ്ചയിലേക്ക് വീണതെന്നാണ് വിവരം.

