രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതി രേ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ സൈബർ പോലീസ് കസ്റ്റഡിയിൽ എടുത്തു. രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരത്ത് വച്ചാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്ബുക്കിലും ചാനൽ സംഭാഷണങ്ങളിലും രാഹുൽ ഈശ്വർ മാങ്കൂറ്റത്തിന് അനുകൂലിച്ച് സംസാരിച്ചിരുന്നു
തുടർന്ന് രാഹുൽ ഈശ്വറെ കൂടുതൽ ചോദ്യം ചെയ്യാനായി എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
രാഹുൽ ഈശ്വർ ഉൾപ്പെടെ 4 പേരുടെ യുആർഎൽ ഐഡികളാണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നിർണായക നീക്കം.
അതേസമയം, ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ഫ്ലാറ്റിൽ ഉള്ളത് ഒരു മാസത്തെ സിസിടിവി ബാക്ക് അപ്പാണെന്ന് പൊലീസ് കണ്ടെത്തി. നാളെ അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിൽ എത്തും.
രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ സംഭവത്തിൽ സർക്കാർ നിലപാട് കടുപ്പിക്കുകയാണെന്ന് വ്യക്തമായി

