Spread the love

ഭർത്താവുമായി  ബന്ധം വേർപിരിഞ്ഞ യുവതിയും ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകനും എളമക്കര ക്ക് സമീപത്തെ ഫ്ലാറ്റിലാണ് താമസം. ആൺ സുഹൃത്ത് കുറച്ച് നാളായി ഇവരോടൊപ്പമാണ് താമസം.കഴിഞ്ഞ 12ന് രാത്രി ഇവർക്കൊപ്പം കിടന്ന കുട്ടിയോട് മറ്റൊരു മുറിയില്‍ പോയി കിടക്കാൻ ഇരുവരും ആവശ്യപ്പെട്ടു.2021 മുതൽ ഭർത്താവുമായി വേർപിരിഞ്ഞാണ് യുവതിയുടെ താമസം

 

ഇതിന് വഴങ്ങാതിരുന്നപ്പോഴാണ് 13ന് പുലർച്ചെ 3.30ഓടെ ഉപദ്രവിച്ചത്. യുവാവ് ആദ്യം കുട്ടിയുടെ കൈ പിടിച്ചു തിരിച്ചു. പിന്നീട് കഴുത്തിന് പിടിച്ചു തള്ളി. ഇതിനു ശേഷമാണ് അമ്മ നഖം ഉപയോഗിച്ച്‌ കുട്ടിയുടെ ദേഹത്ത് മുറിവേല്‍പ്പിച്ചത്.

 

വിവരമറിഞ്ഞ് കുട്ടിയുടെ പിതാവാണ് എറണാകുളം നോർത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ പൊലീസില്‍ അറിയിച്ചു. പിതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അമ്മയെയും യുവാവിനെയും ഇന്നലെ വൈകിട്ട് കലൂരില്‍ നിന്നു കസ്റ്റഡിയിലെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ടും ബി.എൻ.എസ് ആക്ടും ചുമത്തി. . കുട്ടി നിലവില്‍ പിതാവിന്റെ സംരക്ഷണത്തിലാണ്.