Spread the love

കോട്ടയം : പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റസ്റ്റ് ഹൗസുകളിലെ ജീവനക്കാർ അനുഭവിക്കുന്ന ജോലി ഭാരവും സേവന വേതന വ്യവസ്ഥകളിലെ കർശന നിബന്ധനകളും മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമാവുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർക്ക് നോട്ടീസയച്ചു.

15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു.

മാസത്തിൽ 20 ദിവസം വരെ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നതായി കോട്ടയം ജില്ല റസ്റ്റ് ഹൗസ് കൂട്ടായ്മ സമർപ്പിച്ച പരാതിയിൽ പറയുന്നു.പൊതുഅവധി ദിവസങ്ങളിൽ ജോലിചെയ്താലും പകരം അവധി അനുവദിക്കില്ല. വീട്ടിൽ അത്യാഹിതം ഉണ്ടായാലോ രോഗം വന്നാലോ അവധി അനുവദിക്കാറില്ലെന്നും പരാതിയിൽ പറയുന്നു. ജീവനക്കാർക്ക് ആകസ്മിക അവധിയും അനുവദിക്കാറില്ല. ജീവനക്കാരന് അത്യാവശ്യം ഉണ്ടായാൽ പകരം ജീവനക്കാരെ പൊതുമരാമത്ത് ഡിവിഷനിൽ നിന്നും അനുവദിക്കാറില്ലെന്നും ജീവനക്കാർ സമർപ്പിച്ച പരാതിയിൽ പറയുന്നു.അടുത്തമാസം കോട്ടയം റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും