വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു. ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ റിപ്പോർട്ടർ മട്ടന്നൂർ ചാവശേരി ശ്രീനിലയത്തിൽ രാഗേഷ് കായലൂർ (51)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് കണ്ണൂർ ദേശാഭിമാനിയിലും 12 മണിക്ക് മട്ടന്നൂരിലും പൊതുദർശനം നടക്കും. ഒരു മണിക്ക് വീട്ടിലെത്തിച്ചശേഷം നാലിന് മട്ടന്നൂർ നഗരസഭയുടെ പൊറോറയിലെ നിദ്രാലയത്തിലാണ് സംസ്കാരം.
ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി മട്ടന്നൂർ-ഇരിട്ടി റോഡില്‍ കോടതിക്ക് സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുമ്ബോള്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രാഗേഷിനെ കണ്ണൂർ എകെജി ആശുപത്രിയിലും തുടർന്ന് ചാല മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ അടിയന്തര ശസ്ത്രക്രിയ നടത്തി. ചൊവ്വ വൈകിട്ട് ഏഴരയോടെയാണ് അന്ത്യം.
പരേതനായ എ.സി. രാഘവൻനമ്ബ്യാരുടെയും ഓമനയുടെയും മകനാണ്. ഭാര്യ: ജിഷ (കിൻഫ്ര, ചോനാടം). മക്കള്‍: ശ്രീനന്ദ രാഗേഷ്, സൂര്യതേജ്.

