Spread the love

മുംബൈ: ആര്‍ത്തവം പരിശോധിക്കാന്‍ വേണ്ടി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവത്തില്‍ താനെയിലെ സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പലിനെയും വനിതാ അറ്റന്‍ഡന്റിനെയും പോലീസ് അറസ്റ്റുചെയ്തു. 2 ട്രസ്റ്റിമാർക്കും 2 അധ്യാപകർക്കുമെതിരെ കേസുമെടുത്തു.കുളിമുറിയിൽ രക്തക്കറ കണ്ടതിനെ തുടർന്നായിരുന്നു രക്തകറ.

ഷഹാപുര്‍ പ്രദേശത്തെ സ്‌കൂളിലാണ് സംഭവം. അഞ്ചാംക്ലാസിനും പത്താംക്ലാസിനും ഇടയിലുള്ള കുട്ടികളെയാണ് സ്‌കൂളിലെ കുളിമുറിയില്‍ രക്തക്കറ കണ്ടെത്തിയതിനെത്തുടര്‍ന്ന് അധ്യാപകര്‍ നിര്‍ബന്ധിച്ച് നഗ്‌നരാക്കി ആര്‍ത്തവമുണ്ടോ എന്ന് പരിശോധിച്ചത്.

അതേസമയം മാനേജ്മെന്റിനും അധ്യാപകര്‍ക്കുമെതിരേ നടപടി ആവശ്യപ്പെട്ട് സ്‌കൂള്‍ പരിസരത്ത് മാതാപിതാക്കള്‍ പ്രതിഷേധം ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.