കരിംനഗർ: തെലങ്കാനയിലെ കരിംനഗറിൽ മദ്യപാനിയായ ഭര്‍ത്താവിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. 45കാരനായ സമ്പത്താണ് മരിച്ചത്. യുട്യൂബ് വിഡിയോകൾ കണ്ടാണ് ഭാര്യ രമാദേവി കൊലപാതക രീതി പഠിച്ചത്. സംഭവത്തിൽ യുവതിയെയും കാമുകനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സമ്പത്ത് കരിംനഗറിലെ ഒരു ലൈബ്രറിയിലെ ജീവനക്കാരനാണ്. ഇയാൾ രമാദേവിയെയാണ് വിവാഹം ചെയ്തത്. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. സമ്പത്ത് മദ്യത്തിന് അടിമയായിരുന്നു. മദ്യപിച്ചെത്തി പലപ്പോഴും ഇയാൾ രമാദേവിയുമായി വഴക്കുണ്ടാക്കുമായിരുന്നു.
രമാദേവി ഒരു ചായക്കട നടത്തുന്നുണ്ടായിരുന്നു. ഇവിടെ വച്ചാണ് 50കാരനായ രാജയ്യയെ രമാദേവി ആദ്യമായി കാണുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു . പിന്നാലെയാണ് ഭർത്താവിനെ തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ രമാദേവി തീരുമാനിച്ചത്.
തന്റെ ഭർത്താവിനെ കൊല്ലാനുള്ള വഴികള്‍ ഓണ്‍ലൈനില്‍ തപ്പി. യൂട്യൂബില്‍ നിന്ന് ചെവിയിൽല്‍ കീടനാശിനി ഒഴിച്ച് കൊല്ലുന്ന വീഡിയോ കണ്ടെത്തുകയും അങ്ങനെ കൊല്ലാന്‍ തീരുമാനിക്കുന്നു. തുടർന്ന് ഇക്കാര്യം കാമുകനുമായി പങ്കുവെച്ചു. രാജയ്യ തന്റെ സുഹൃത്തായ ശ്രീനവാസയുമായി ചേര്‍ന്ന് സമ്പത്തിനെ കൊല്ലാന്‍ പദ്ധതിയിട്ടു.
തുടർന്ന് മദ്യം വാഗ്ദാനം ചെയ്ത് കുടിപ്പിച്ചതിനെ തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട സമ്പത്തിന്റെയും ചെവിയില്‍ രാജയ്യ കീടനാശിനി ഒഴിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ സമ്പത്ത് മരിച്ചു.

