Spread the love

ബെംഗളൂരു: തന്നെ ഭാര്യ ലൈംഗികമായും മാനസികമായും ഉപദ്രവിക്കുന്നതായി യുവാവിന്റെ പരാതി. ബെംഗളൂരു നാഗരഭാവി സ്വദേശിയായ 37-കാരനാണ് 31-കാരിയായ തന്റെ ഭാര്യയ്‌ക്കെതിരേ പോലീസിൽ പരാതി നൽകിയത്.

ഭാര്യ തന്നെ അശ്ലീല വീഡിയോകളിലെ രംഗങ്ങൾ അനുകരിക്കാനും സുഹൃത്തുക്കളുമായി ശാരീരികബന്ധത്തിലേർപ്പെടാനും നിർബന്ധിച്ചെന്നും ഒടുവിൽ താമസിക്കുന്ന വില്ലയിൽനിന്ന് ഭാര്യയും കുടുംബവും തന്നെ പുറത്താക്കിയെന്നും യുവാവിന്റെ പരാതിയിലുണ്ട്.

ബെംഗളൂരുവിൽവെച്ച് വിവാഹിതരായ ഇരുവരും പിന്നീട് ജാക്കുരുവിലെ വില്ലയിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ, വില്ലയിലേക്ക് താമസം മാറ്റിയതിന് പിന്നാലെ ഭാര്യാമാതാവ് തന്നെ വീട്ടിൽനിന്ന് ഇറക്കിവിട്ടെന്നാണ് യുവാവിന്റെ ആരോപണം. കൂടാതെ വീട്ടിലുണ്ടായിരുന്ന സ്വർണവും പണവും അടക്കം ഭാര്യയും ഇവരുടെ മാതാപിതാക്കളും കൈക്കലാക്കിയിരുന്നു

മകളുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കണമെന്നും മകൾക്ക് തന്നെക്കാൾ മികച്ച പുരുഷനെ വരനായി ലഭിക്കുമെന്നും ഭാര്യാമാതാവ് പറഞ്ഞു. ഇതിനുപുറമേ ഭാര്യാപിതാവ് ചിലരെ വീട്ടിലേക്കയച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും യുവാവ് പറഞ്ഞു.

ഭാര്യയുടെ ആഡംബരജീവിതരീതിക്ക് തന്റെ സാമ്പത്തികം മതിയാകുന്നില്ലെന്ന് പറഞ്ഞായിരുന്നു ഭാര്യയുടെ കുടുംബത്തിന്റെ പരിഹാസം. ഇതിനുപുറമേ, ഭാര്യയിൽനിന്ന് ലൈംഗികമായും ഉപദ്രവം നേരിടേണ്ടിവന്നെന്നും യുവാവ് ആരോപിക്കുന്നുണ്ട്.

തന്നെ വീട്ടിൽനിന്ന് പുറത്താക്കിയപ്പോൾ തന്റെ ഒരു യൂണിഫോമും ലാപ്‌ടോപ്പും മാത്ര

അതേസമയം, യുവാവിന്റെ പരാതിയിൽ കേസെടുത്തെങ്കിലും പരാതിയിലെ ആരോപണങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെന്നും ഇവയെല്ലാം പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.