Spread the love

 

മാധ്യമ ധര്‍മം കാറ്റില്‍ പറത്തി പിആര്‍ഡി പരസ്യം. വിവാദം, പ്രസിദ്ധീകരിച്ച് ദേശീയ ദിനപത്രങ്ങള്‍, പരസ്യം തള്ളി അന്തസുയര്‍ത്തി ചുരുക്കം മലയാള പത്രങ്ങള്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനകാലത്തെ നെഗറ്റീവ് വാര്‍ത്തകള്‍ ചേര്‍ത്തു പത്രം തയാറാക്കി ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ പരസ്യം നല്‍കിയ ഇടതു സര്‍ക്കാരിന്റെ പിആര്‍ഡി നയത്തിനെതിരെ വിമര്‍ശനം വ്യാപകം. മുഖ്യമന്ത്രിയുടെ കീഴിലുളള പിആര്‍ഡി സാധാരണ മന്ത്രിമാരുടെ പൊതുപരിപാടികളും സര്‍ക്കാര്‍ നേട്ടങ്ങളും പ്രസിദ്ധീകരണത്തിനു നല്‍കാറുണ്ട്. പക്ഷേ രാഷ്ട്രീയ നിറം പിടിപ്പിച്ച പരസ്യങ്ങള്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പത്രങ്ങള്‍ക്ക് നല്‍കാറില്ല. ഈ പരസ്യം പ്രമുഖ ദിനപത്രങ്ങള്‍ മാധ്യമ ധര്‍മത്തിനു നിരക്കാത്തതിനാല്‍ പ്രസിദ്ധീകരിച്ചില്ല. എന്നാല്‍ ജനയുഗവും ജന്മഭൂമിയും ഉള്‍പ്പടെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖപത്രങ്ങള്‍ പോലും പരസ്യ വരുമാനം മാത്രം ലക്ഷ്യമിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധപ്പെടുത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ,സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി സതീശന്‍ അടക്കമുളള നേതാക്കള്‍ ഇടതു സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി. കോണ്‍ഗ്രസ് നേതാവ് സന്ദീ്പ് വാര്യര്‍ പിആര്‍ഡിയിലെ ജീവന്‍കുമാര്‍ എന്ന ഉദ്യോഗസ്ഥനെതിരെ കടന്നാക്രമണം തന്നെ നടത്തി.

ഫേസ് ബുക്ക് പോസ്റ്റ്

‘പിആര്‍ഡി അസിസ്റ്റന്റ് എഡിറ്റര്‍ ആണ്. സര്‍വ്വശ്രീ ജീവന്‍കുമാര്‍. സര്‍ക്കാര് ശമ്പളം വാങ്ങി സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്ന മഹാ മാന്യന്‍ പേഴ്‌സണല്‍ നമ്പറില്‍ നിന്ന് നടത്തുന്ന രാഷ്ട്രീയ പ്രചരണം. പ്രമുഖ നേതാക്കളുടെ റെഡ് ബറ്റാലിയന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ചോര്‍ന്നതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ , നേരത്തെ കൈരളിയില്‍ ജോലി ചെയ്തിരുന്ന ആളായിരുന്നു. നഗ്‌നമായ പദവി ദുരുപയോഗം നടത്തി സിപിഎം പ്രചരണം നടത്തുന്നതിന്റെ തെളിവാണിത്
ചോദ്യങ്ങള്‍സര്‍ക്കാര്‍ ശമ്പളം പറ്റുന്ന പി ആര്‍ ഡി ഉദ്യോഗസ്ഥന് സര്‍വീസ് റൂള്‍സ് അനുസരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം പറ്റുമോ?
യുഡിഎഫിനെതിരെ അസത്യപ്രചരണം നടത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകുമോ? പറ്റുമെങ്കില്‍ സര്‍വീസ് റൂളിലെ ഏത് സെക്ഷന്‍ ആണതിനെ അനുവദിക്കുന്നത്. ഇദ്ദേഹത്തിന്റെ പി എസ് സി അഭിമുഖ പരീക്ഷയില്‍ മാര്‍ക്ക് ദാനമായി നല്‍കിയെന്ന് ആക്ഷേപം വന്നാല്‍ അത് തെറ്റെന്ന് പറയാനാകുമോ?’