Spread the love

സിവി ആനന്ദബോസ് നിയമസഭയില്‍ മത്സരിക്കുമോ, കോട്ടയത്തെ മൂന്നു മണ്ഡലങ്ങളില്‍ സാധ്യത

കോട്ടയം: ഗവര്‍ണര്‍ പദവി രാജിവെച്ച സി.വി ആനന്ദബോസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമോ. കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസിനെ ഇത്തരത്തിലുളള ഒരു ദൗത്യം ഏല്‍പ്പിക്കുന്നതിനെക്കുറിച്ച് നേതൃത്വം ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി രാഷ്ട്രീയ കരുനീക്കം നടത്തുന്നതിനിടെയാണ് സിവി ആനന്ദബോസ് ബംഗാള്‍ ഗവര്‍ണര്‍ പദം ഒഴിഞ്ഞത്. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയാണ് പുതിയ ബംഗാള്‍ ഗവര്‍ണര്‍, കേരള ഗവര്‍ണര്‍ക്ക് തമിഴ്‌നാടിന്റെ കൂടി ചുമതല നല്‍കിയിരിക്കുകയാണ്. തമിഴ്‌നാട് ഗവര്‍ണര്‍ പദവിയിലേക്ക് ബിജെപി പുതിയ നേതാക്കളെ കൊണ്ടുവരുമെന്നാണ് കരുതുന്നത്.

കേരളത്തിലെ സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ആനന്ദബോസ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടുക്കുമോ എന്നു വ്യക്തമല്ല. പക്ഷേ അദ്ദേഹത്തിന്റെ സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്. ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, കോട്ടയം മണ്ഡലങ്ങളിലാണ് ആനന്ദബോസിനെ പരിഗണിക്കുന്നത്. കാഞ്ഞിരപ്പള്ളിയില്‍ ഐഎഎസ് കാരനായ അല്‍ഫോണ്‍സ് കണ്ണന്താനം നേരത്തെ മത്സരിച്ചിരുന്നു.കാഞ്ഞിരപ്പള്ളിയിലെ പോരാട്ടത്തിന് ഹൈന്ദവ സ്ഥാനാര്‍ഥിയാണ് കൂടുതല്‍ ഉചിതം എന്ന ധാരണ ബിജെപിയിലുണ്ട്. പ്രത്യേകിച്ചും ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ജയരാജ് വന്നേക്കാവുന്ന സാഹചര്യത്തില്‍