Spread the love

വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ വരന്‍ ട്രാന്‍സ്ജെന്‍ഡറാണെന്ന് അറിഞ്ഞതോടെ വിവാഹവേദിയില്‍ തര്‍ക്കം. ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലെ കോത്തി താന ഗ്രാമത്തിലാണ് സംഭവം. ഫെബ്രുവരി 13-നായിരുന്നു കാദിപൂര്‍ സ്വദേശിയായ യുവതിയും 22-കാരനായ റിഷുവും തമ്മിലുള്ള വിവാഹം. ആറ് മാസം മുമ്പ് നിശ്ചയിച്ച കല്യാണം എല്ലാവിധ ആചാരങ്ങളോടും കൂടിയാണ് നടന്നത്. വരന്‍ ആഘോഷമായി വധൂഗൃഹത്തിലെത്തി. ചടങ്ങുകള്‍ പൂര്‍ത്തിയായി വിരുന്നും കഴിഞ്ഞു. തുടർന്ന് പുലര്‍ച്ചെ നാല് മണിക്ക് വധു വരന്റെ വീട്ടിലേക്ക് ഇറങ്ങാനിരുന്ന സമയത്താണ് കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞത്.

വധു മടങ്ങാന്‍ ഒരുങ്ങുന്നതിനിടെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ വിവാഹത്തിന്റെ ഭാഗമായുള്ള പരമ്പരാഗത സമ്മാനം വാങ്ങാനെത്തി. ഇവര്‍ വരനെ തിരിച്ചരിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.ഒരിക്കൽ തങ്ങളുടെ സംഘത്തിലുണ്ടായിരുന്നയാൾ. പിന്നാലെ വരന്‍റ കുടുംബം 23,000 രൂപ തങ്ങൾക്ക് കൈമാറിയിരുന്നതായും വരന്‍റെ സ്വത്വം വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നതായും അവർ ആരോപിച്ചു.

ഇതിനു പിന്നാലെ പരിശോധനയ്ക്കായി വധുവിന്‍റെ കുടുംബം അകത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. വരന്‍ ബഹളം വച്ചു. ഇയാള്‍ നേരത്തെ തങ്ങളോടൊപ്പം ഉണ്ടായിരുന്നതാണെന്ന് ട്രെന്‍ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ വെളിപ്പെടുത്തിയതോടെ വധുവിന്‍റെ കുടുംബം പൊലീസില്‍ അറിയിച്ചു. പോലീസുകാരുടെ ഇടനിലയിൽ നടന്ന ചർച്ചയെ തുടർന്ന് വിവാഹച്ചെലവുകൾ തിരികെ നൽകാൻ വരന്‍റെ കുടുംഹം സമ്മതിച്ചു. പിന്നാലെ വരനും കുടുംബവും വധുവില്ലാതെ വീട്ടിലേക്ക് തിരിച്ച് പോയി. പോലീസ് വിഷയത്തിൽ എഫ്ഐആർ തയ്യാറാക്കില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.