Spread the love

വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും. ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ തീരുമാനമായത്. കൂടികാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് മടങ്ങിയത്

അതൃപ്തി തുടരുന്ന ചെന്നിത്തല അനുനയിപ്പിക്കാനുള്ള ശ്രമവുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍. വഴുതക്കാട്ടെ ചെന്നിത്തലയുടെ വീട്ടിലാണ് കൂടിക്കാഴ്ച നടത്തിയത്. പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ രമേശ് ചെന്നിത്തല മന്ത്രിസഭ പ്രവേശനത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ഒപ്പമുള്ളവരെ മന്ത്രിയാക്കണമെന്ന ആവശ്യമാണ് നിലവില്‍ ചെന്നിത്തല മുന്നോട്ട് വയ്ക്കുന്നത്. നാലുതവണ ജയിച്ച അന്‍വര്‍ സാദത്ത്, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരെ മന്ത്രിയാക്കണമെന്നാണ് ആവശ്യം.

 

മന്ത്രിമാരുടെ പൂർണ്ണ ലിസ്റ്റ് നാളെ ഗവർണർക്ക് കൈമാറും. മുസ്ലിം ലീഗ്  കേരള കോൺഗ്രസ് കക്ഷികളുമായുള്ള ചർച്ച പൂർത്തിയായി