Spread the love

തിരുവനന്തപുരം : നിയമസഭയിൽ അവതരിപ്പിച്ച   ധവളപത്രത്തിൻറെ വിശദാംശങ്ങൾ പവർ പോയിന്റിലൂടെ വാർത്താസമ്മേളനത്തിൽ വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ.

 

 

വാർത്താസമ്മേളനത്തിൽ പവർപോയിന്റിലൂടെയാണ് ധവളപത്രത്തിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചത്. കഴിഞ്ഞ സർക്കാരിന്റെ ബഡ്‌ജറ്റിൽ പറഞ്ഞത് തെറ്റായ കണക്കാണെന്നും 35000 കോടി രൂപയുടെ പ്ലാനിൽ 20,​500 കോടി ഇല്ലെന്നും വി ഡി സതീശൻ വിമർശിച്ചു. 16-ാം ധനകാര്യ കമ്മീഷനിൽ നിന്ന് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത 14,137 കോടി രൂപയുടെ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കണക്കിലെടുത്താണ് കഴിഞ്ഞ സർക്കാർ ബഡ്‌ജറ്റ് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ട്രഷറിയിൽ 6000 കോടി രൂപ ബാക്കി വച്ചിട്ടാണ് പോയതെന്ന പ്രചരണം പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

മേയ് 16-ന് പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ട്രഷറിയിൽ വെറും 2000 കോടി രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഐജിഎസ്ടി ഗ്രാന്റും മറ്റ് കേന്ദ്ര വിഹിതങ്ങളും ചേർത്ത് പലപ്പോഴായി പണം വരുമെങ്കിലും സർക്കാർ നൽകാനുള്ള അടിയന്തര ബാദ്ധ്യതകൾ നിലനിൽക്കെ 6000 കോടിയുണ്ടെന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി.