Spread the love

മന്ത്രി വീണ ജോര്‍ജിന് ഉടന്‍ ശസ്ത്രക്രിയ വേണ്ടെന്ന്, മുദ്രാവാക്യം വിളി കേട്ടല്‍ പിടലി വേദന വരുമോ എന്ന് വി.ഡി സതീശന്‍

കണ്ണൂര്‍: മന്ത്രി വീണ ജോര്‍ജിന് ഉടന്‍ ശസ്ത്രക്രിയ വേണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്. മന്ത്രിയുടെ കഴുത്തിന്റെ വേദനയ്ക്ക് ആശ്വാസമുണ്ടെന്നുമാണ് ബുള്ളറ്റിന്‍. കഴുത്തിലെ കശേരുക്കളില്‍ ഉണ്ടായ സമ്മര്‍ദ്ദമാണ് വേദനയ്ക്ക് കാരണം. യാത്ര അനുവദിക്കാന്‍ ആകാത്തത് കൊണ്ട് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

ഇന്നലെ വൈകിട്ട് മൂന്നരയോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് വീണാ ജോര്‍ജിനെതിരെ കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായത്. വന്ദേഭാരത് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രി വീണാ ജോര്‍ജിനെ പ്ലാറ്റ്‌ഫോമില്‍ എത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പൊലീസ് വലയം ഭേദിച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. മന്ത്രി തിരിഞ്ഞ് നിന്ന് പ്രവര്‍ത്തകരോട് രൂക്ഷമായി പ്രതികരിച്ചപ്പോള്‍ പൊലീസ് പിടിച്ചുമാറ്റിയിരുന്നു.

അതേ സമയം മന്ത്രിക്ക് കെഎസ് യു പ്രതിഷേധത്തിലല്ല കഴുത്തുവേദന വന്നതെന്ന ദൃശ്യങ്ങള്‍ യുഡിഎഫ് സോഷ്യല്‍ മീഡിയ രംഗത്ത് ഇറക്കി. മുദ്രാവാക്യം വിളി കേട്ടാല്‍ പിടലി വേദന വരുമോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചു