കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ നവീകരിച്ച എരുമേലി ശാഖയുടെ ഉദ്ഘാടനവും ലോക്കർ ഉദ്ഘാടനവും മികച്ച കർഷകരെ ആദരിക്കലും 28ന് (ശനി) രാവിലെ 11ന് എരുമേലിയിൽ വച്ച് നടത്തും.
നവീകരിച്ച ശാഖയുടെ ഉദ്ഘാടനവും ലോക്കർ ഉദ്ഘാടനവും മികച്ച കർഷകരെ ആദരിക്കലും പൂഞ്ഞാർ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും.
ബാങ്ക് പ്രസിഡണ്ടുമാർ, രാഷ്ട്രീയ – മത – സാമൂഹ്യ രംഗത്തെ നേതാക്കൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
അന്നേദിവസം ബാങ്കിൽ സ്വർണ്ണപ്പണയ വായ്പ ആരംഭിക്കുന്നതാണ്.
നാളിതുവരെ ബാങ്കുമായി സഹകരിച്ച മുഴുവൻ സഹകാരികൾക്കും നന്ദി പറയുന്നതോടൊപ്പം ഈ ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ബാങ്ക് പ്രസിഡണ്ട് സാജൻ തൊടുക സൂര്യ ന്യൂസ് ലൈവ് നോട് പറഞ്ഞു.

