പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു. ഓമല്ലൂർ സ്വദേശി എൻ ഗംഗാധരൻ നായരുടെ തലയിൽ ആണ് ചക്ക വീണത്. അത്യാഹിത വിഭാഗത്തിന് മുന്നിലുള്ള പ്ലാവിൽ നിന്നുള്ള ചക്കയാണ് വീണത്.
സംഭവത്തിൽ ഗംഗാധരൻ നായരുടെ തലയ്ക്കും കാൽ മുട്ടുകൾക്കും കൈ മുട്ടുകൾക്കും പരുക്കേറ്റു. ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങാനായി കൗണ്ടറിൽ വരി നിൽക്കുമ്പോഴാണ് തലയിൽ ചക്ക വീണത്
മറ്റൊരു അസുഖത്തിന് ചികിത്സയ്ക്ക് വേണ്ടിയാണ് ഇയാൾ ആശുപതിയിൽ എത്തിയത്. ബോധരഹിതനായ ഗംഗാധരൻ നായരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാൾ ആശുപത്രയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

