Spread the love

കോട്ടയം : ഭരണ കാലാവധി കഴിഞ്ഞിട്ടും, അധികാരത്തിൽ കടിച്ചു തൂങ്ങുന്ന വെളളാപ്പളളി നടേശൻ്റെ വിദ്വേഷ പ്രസംഗങ്ങൾ മുഴുവൻ SNDP യോഗത്തിന്റെ തലയിൽ കെട്ടിവക്കരുത്, അത് തികച്ചും വെള്ളാപ്പള്ളിയുടെ വ്യക്തിപരമായ അഭിപ്രായമായി ക്കാണണമെന്ന് SNDP സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.

വെളളാപ്പിള്ളിനടേശനെ ഏറ്റവും ഒടുവിൽ യോഗം ജന.സെക്രട്ടറിയായി തെരഞ്ഞെടുത്തത് 2014 ൽ ആണ്. യോഗം ഭാരവാഹികളുടെ ഭരണ കാലാവധി 5 വർഷമാണ്. 2019ൽ കാലാവധി അവസാനിച്ചുവെങ്കിലും, തെരഞ്ഞെടുപ്പു നടത്താതെ അധികാരത്തിൽ കടിച്ചുതൂങ്ങുന്ന നടേശൻ അടുത്ത തെരഞ്ഞെടു ഷുവരെ ഒരു ‘കെയർടേക്ക’റായി തുടരാമെന്നതല്ലാതെ നയപരമായ തീരുമാന ങ്ങൾ കൈക്കൊള്ളാൻ അധികാരമില്ല. അക്കാരണത്താൽ കഴിഞ്ഞ ദിവസം ഇദ്ദേഹം കോട്ടയത്തു നടത്തിയ മതവിദ്വേഷ പ്രസംഗം, SNDP യോഗവുമായി യാതൊരുവിധത്തിലും ബന്ധിപ്പിക്കരുതെന്ന് SNDP സംരക്ഷണ സമിതി അറിയിച്ചു.

സരണം 30ലക്ഷത്തിൽ പരം അംഗങ്ങളുള്ള SNDP യോഗത്തിൻ്റെ നിയമാനു തെരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറിയാണെന്ന ആനുകൂല്യ ത്തിലാണ് ഇദ്ദേഹം നിരന്തരം കാട്ടിക്കൂട്ടുന്ന നിയമ വിരുദ്ധ പ്രവർത്തികൾ ക്കെതിരെ ഇവിടത്തെ പൊതു സമൂഹം പ്രതികരിക്കാൻ മടിക്കുന്നതി

‘സന്താന മതവിദ്വേഷ പ്രസംഗം നടത്തി പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകൾ ഉത്പാദന യന്ത്രങ്ങ’ളാണെന്ന തരത്തിൽ പ്രസ്‌ഥാവന നടത്തി സ്ത്രീത്വത്തെ ക്കൂടി അപമാനിച്ച വെള്ളാപ്പള്ളി നടേശനെതിരെ ക്രിമിനൽ കേസ് രജിസ്‌റ്റർ ചെയ്യണമെന്ന പരാതി കോട്ടയം വെസ്‌റ്റ് പോലീസ് ‌സ്റ്റേഷനിൽ സമർപ്പിച്ചതായും അവർ അറിയിച്ചു.