കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ സുധിയുടെ മുൻഭാര്യയെന്ന് അവകാശപ്പെടുന്ന നടി വീണ എസ്. പിള്ള. താൻ സുധിയുടെ മുൻഭാര്യയാണെന്നും സുധിയ്ക്ക് ഒപ്പം സന്തോഷത്തോടെ ജീവിച്ചുകൊണ്ടിരിക്കുമ്പോൾ ഇടയിൽ കയറിവന്ന് തന്റെ കുടുംബം തകർക്കുകയായിരുന്നു രേണു എന്നുമാണ് വീണ ആരോപിക്കുന്നത്.
ഞാൻ ഇതുവരെ സോഷ്യൽ മീഡിയയിൽ പരസ്യപ്രതികരണം നടത്താൻ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും എന്നാൽ രേണു സുധി തന്നെകുറിച്ച് മോശമായി സംസാരിച്ചതിനാലാണ് ലൈവിലെത്തി കാര്യങ്ങൾ ബോധിപ്പിക്കുന്നതെന്നും വീണ പറയുന്നു.
“എന്റെ പേര് വീണ എസ് പിള്ള. കൊല്ലം സുധിയും ഞാനും തമ്മിൽ എന്താണ് പ്രശ്നം എന്നും പലരും ചോദിക്കുന്നുണ്ട്. ഞാൻ കൊല്ലം സുധിയുടെ മുൻ ഭാര്യ ആണ്. ഒരിക്കലും ഇതൊന്നും ഇങ്ങനെ വന്നു പറയണം എന്ന് ആഗ്രഹിച്ചിരുന്നില്ല. ഞാനെന്റെ കുടുംബവുമായി മുന്നോട്ട് പോവുകയാണ്. പക്ഷേ രേണുസുധി എന്നെപ്പറ്റി വളരെ മോശമായി സംസാരിച്ചു. അതുകൊണ്ടാണ് ഇപ്പോൾ ലൈവ് വരുന്നത്,” എന്ന മുഖവുരയോടെയാണ് വീണ വീഡിയോ പങ്കുവച്ചത്…
“സുധിയുമായി ഞാൻ ഒരുമിച്ചു ജീവിക്കുന്ന കാലത്ത് രേണു സുധിക്കു അയച്ച മെസ്സേജ് ഞാൻ കാണാനിടയായി. ഞാൻ ഡിസംബർ 15നാണ് ഇവരുടെ മെസ്സേജ് ആദ്യമായി പിടിക്കുന്നത്. ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ വേർപിരിഞ്ഞു. അന്നേ സുധി എന്റെ മനസ്സിൽ നിന്നും ജീവിതത്തിൽ നിന്ന് മരിച്ച ആളാണ്. കോടതിയിൽ വച്ച് പിരിഞ്ഞപ്പോൾ, ഇതിനെപ്പറ്റി ആരോടും സംസാരിക്കില്ല എന്നൊരു ധാരണ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. അത് ഞങ്ങൾ രണ്ടും പാലിച്ചിട്ടുണ്ട്. സുധിയും ഞാനും അങ്ങോട്ടും ഇങ്ങോട്ടും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല.”
“ഈ രേണു എന്ന വ്യക്തി ലോക ഫ്രോഡ് ആണ്. സുധി മരിക്കുന്നതിന് ഒരുവർഷം മുന്നേ സുധിയുടെ ഒരു കാര്യം സംസാരിക്കാൻ ഞാൻ രേണുവിനെ ഫെയ്സ്ബുക്കിൽ ബന്ധപ്പെട്ടു സംസാരിച്ചിട്ടുണ്ട്. സുധിയോട് അതൊന്നു പറയണം എന്ന് പറഞ്ഞു. അന്ന് വളരെ മാന്യമായിട്ടാണ് അവൾ എന്നോട് സംസാരിച്ചത്. പക്ഷേ അവൾ രണ്ടുദിവസം മുൻപ് ഒരു ഇന്റവ്യൂവിൽ പറഞ്ഞത് കണ്ടു, ഞാൻ അവൾക്ക് മെസ്സെഞ്ചറിൽ കുണുകുണാ മെസ്സേജ് അയച്ചുകൊണ്ടിരിക്കുന്നു, എന്നെക്കുറിച്ച് അവൾക്ക് ഒന്നുമേ അറിയില്ല എന്നൊക്കെ. ഇതൊക്കെ പച്ചക്കള്ളമാണ് അവൾക്ക് എന്നെ നന്നായി അറിയാം. കള്ളംപറയാൻ വേണ്ടി മാത്രമാണ് അവൾ വായ തുറക്കുന്നത്. അവൾക്ക് ആരോടും കടപ്പാടില്ല.”
“സുധി ചേട്ടൻ മരിച്ചിട്ടും സമാധാനം കിട്ടാത്ത വ്യക്തിയാണ് . അദ്ദേഹത്തിന്റെ ആത്മാവിന് സ്വസ്ഥത കിട്ടട്ടെ. എന്നെ ഫീൽഡിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന ആളാണ് അദ്ദേഹം എന്റെ ഗുരുനാഥനാണ്. എന്റെ മുൻ ഭർത്താവ് എന്നതിലുപരി എന്റെ ഗുരുനാഥൻ എന്ന് പറയാനാണ് എനിക്കിഷ്ടം,” എന്നും വീണ കൂട്ടിച്ചേർത്തു.

