കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിട തകര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫും ബിജെപിയും പ്രതിഷേധം കടുപ്പിക്കുന്നു. സമരം ശക്തമാക്കുകയാണ് യുഡിഎഫ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തിലെ ഡോ. ഹാരീസ് ആശുപത്രിയുടെ ദുരവസ്ഥ തുറന്നെഴുതിനു തൊട്ടുപിന്നാലെയാണ് അപകടം. നിജസ്ഥിതി തുറന്നുകാട്ടിയ ഹാരിസിനെതിരെ ഭരണക്കാര്‍ വിമര്‍ശനം തുടങ്ങിയ അന്നുതന്നെയാണ് അടുത്ത പ്രഹരമായി കെട്ടിട തകര്‍ച്ച. മുഖ്യമന്ത്രിയും മന്ത്രിമാരും കോട്ടയത്ത് വികസന വിലയിരുത്തല്‍ യോഗം നടക്കുമ്പോഴായിരുന്നു കെട്ടിട തകര്‍ച്ച
യുഡിഎഫ് സമരം
മെഡിക്കല്‍ കോളേജില്‍ നടന്ന ദാരുണമായ സംഭവത്തിന് ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെആഭിമുഖ്യത്തിലുള്ള ബഹുജന മാര്‍ച്ച് ഇന്ന് രാവിലെ 10 മണിക്ക് മെഡിക്കല്‍ കോളേജ് കവാടത്തില്‍ കെപിസിസി പ്രസിഡന്‍ ശ്രീസണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് ഡിസിസി പ്രസിഡന്‍് നാട്ടകം സുരേഷ് അറിയിച്ചു . തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ , കെസി ജോസഫ് , ആന്റോ ആന്റണി എംപി ,ചാണ്ടി ഉമ്മന്‍ എംഎല്‍എ,ജോസഫ് വാഴയ്ക്കന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോട്ടയത്ത് എത്തുന്നുണ്ട്.
ബിജെപി പ്രതിഷേധം
ആരോഗ്യ മേഖലയിലെ അനാസ്ഥയ്ക്ക് എതിരെ കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് ബിജെപി കോട്ടയം ജില്ലാ ഘടകം പ്രതിഷേധ മാര്‍ച്ച് നടത്തും.ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന് സമീപത്തു നിന്ന് ഉച്ചയ്ക്ക് 12 നാണ് മാര്‍ച്ച് ആരംഭിക്കുന്നതെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി.ലിജിന്‍ലാല്‍ അറിയിച്ചു.

