Spread the love

ജക്കാർത്ത: തന്നെ മലേഷ്യൻ രാജകുമാരൻ തെങ്കു ഫക്രിയുടെ മുൻഭാര്യ എന്ന് വിശേഷിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ട് ഇന്തോനേഷ്യൻ-അമേരിക്കൻ മോഡൽ മനോഹര ഒഡെലിയ. സോഷ്യൽ മീഡിയയിലൊപ്ഡ് ആണ് താരം പോസ്റ്റ് പങ്കുവെച്ചത്.

മലേഷ്യൻ രാജകുമാരനായ തെങ്കു ഫക്രി ഇന്തോനേഷ്യൻ-അമേരിക്കൻ മോഡലായ മനോഹര ഒഡെലിയയെ വിവാഹം കഴിച്ചത് 2008 -ലാണ്. വിവാഹസമയത്ത് മനോഹരയ്ക്ക് 16 വയസ്സായിരുന്നു പ്രായം.

എന്നാൽ വിവാഹശേഷം തനിക്ക് ഭർത്താവിൽ നിന്ന് താൻ ദിവസേന ലൈംഗിക പീഡനത്തിനും ശാരീരിക അതിക്രമങ്ങൾക്കും ഇരയായിരുന്നുവെന്ന് മനോഹര ആരോപിക്കുന്നു. ഒരു വർഷത്തിനുശേഷം അവർ ഇന്തോനേഷ്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ആ ബന്ധം ഒരിക്കലും പരസ്പര സമ്മതത്തോടെയുള്ളതായിരുന്നില്ലെന്നും, വിവാഹം നിയമപരമല്ലെന്നുമാണ് അവർ പറഞ്ഞിരിക്കുന്നത്.

വാക്കുകൾ

ആ സമയത്ത് എനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നാണ്. 16 വയസ് മാത്രമായിരുന്നു അന്ന് പ്രായം. തന്നെ കുറിച്ച് മാധ്യമങ്ങൾ എഴുതുമ്പോൾ തെങ്കു ഫക്രിയുടെ മുൻഭാര്യ എന്ന വാക്ക് ഉപയോ​ഗിക്കരുത്.

കെലന്തനിൽ താമസിക്കുന്ന കാലത്ത് താൻ ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾക്കും ഏകാന്തവാസമടക്കമുള്ള ക്രൂരതകൾക്കും ഇരയായതായി മനോഹര പിന്നീട് ആരോപിച്ചിരുന്നു. തനിക്ക് എവിടെയും പോകാൻ അനുവാദമില്ലായിരുന്നു, തന്റെ കുടുംബത്തോടുപോലും അധികം സംസാരിക്കാൻ തനിക്ക് അനുവാദമുണ്ടായിരുന്നില്ല എന്നും അവൾ പറയുന്നു.

2009 -ൽ, രാജകുടുംബത്തോടൊപ്പമുള്ള ഒരു യാത്രയ്ക്കിടെ സിംഗപ്പൂരിലെ ഒരു ഹോട്ടലിൽ നിന്ന് മനോഹര അതിനാടകീയമായി ഇന്തോനേഷ്യയിലേക്ക് കടക്കുകയായിരുന്നു.