ആർ.എൽ.വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ നടി സ്‌നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് സ്‌നേഹയെ ബോഡിഷെയ്മിങ് ചെയ്തും കുടുംബത്തെ അധിക്ഷേപിച്ചു സത്യഭാമ രംഗത്തെത്തിയത്.
സത്യഭാമയുടെ രാമകൃഷ്ണനെതിരെയുള്ള വിദ്വേഷ പരാമർശങ്ങളെ മുൻപ് സ്നേഹ വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാന് ഇപ്പോൾ സത്യഭാമ രംഗത്ത് വന്നിരിക്കുന്നത്.
‘സനേഹയെ പിണ്ഡോദരി മോളോ’ എന്ന് വിശേഷിപ്പിച്ച സത്യഭാമ സ്‌നേഹയുടെ ഭർത്താവ് ശ്രീകുമാർ കേസിൽ ഉൾപ്പെട്ടതിനെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ പൊതുവേദിയിൽവെച്ച് കാണുമ്പോൾ ഇതിന് മറുപടി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
‘പിണ്ഡോദരി മോളേ നിന്നെ ഏതേലും പൊതുവേദിയിൽവെച്ച് ഞാൻ കാണും. അന്ന് നീ നിന്റെ ഭർത്താവ് പെണ്ണ് കേസിൽ പെട്ടതിനേക്കാൾ കൂടുതൽ വിഷമിക്കും. എനിക്ക് എതിരെ നീയിട്ട വീഡിയോ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. തത്ക്കാലം ഇതിരിക്കട്ടെ.’-വീഡിയോയിൽ സത്യഭാമ പറയുന്നു.
‘കലാമണ്ഡലത്തിൽ ഓട്ടം തുള്ളൽ പഠിച്ച ഒരുത്തിയുണ്ട്. അവൾ ഓട്ടം തുള്ളലാണോ പഠിച്ചത് എന്നുപോലും എനിക്കറിയില്ല. ഒരു ടെലിവിഷൻ പരിപാടിയിൽ അഭിനയിക്കുന്ന സ്ത്രീയാണ്. വീർത്ത കവിളും ആകപ്പാടെ ഉരുണ്ടിരിക്കുന്ന ഒരുത്തി. ഇവൾ വന്നിട്ട് എന്നെ പറഞ്ഞത് എന്താണെന്ന് അറിയാമോ. ഈ സ്ത്രീ മറ്റേയാളുടെ കൂടെ വന്ന് നൃത്തം കളിക്കുമോ എന്ന്. എന്റെ എതിർ കക്ഷിയായ ആളുടെ കൂടെ എന്താടീ എനിക്ക് കളിക്കാൻ പറ്റാത്തത്? ഞാൻ സ്ത്രീ അല്ല എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ. നിനനക്ക് ഡാൻസ് ഇന്റർവ്യൂവിന് ചെന്നിട്ട് കിട്ടാഞ്ഞിട്ടല്ലേ നീ ഓട്ടം തുള്ളൽ എടുത്തത്. നീ എന്നിട്ടിപ്പോ ഓട്ടം തുള്ളൽ ആണോ തുള്ളുന്നത്. ആദ്യം നീ പഠിച്ച തൊഴിൽ നീ ചെയ്യുന്നുണ്ടോ. അത് ആദ്യം നീ ചെയ്യ്. എന്നിട്ട് നീ എന്റെ അടുത്തേക്ക് വാ.’ -വീഡിയോയിൽ സത്യഭാമ പറയുന്നു.

