ആര്യനാട്: തന്റെ ദുരന്തകഥകൾ യുവാക്കളെ പറഞ്ഞു വിശ്വസിപ്പിച്ച് വിവാഹത്തട്ടിപ്പ് നടത്തുന്ന യുവതി ഒടുവിൽ കുടുങ്ങി. എറണാകുളം ഉദയംപേരൂർ മണക്കുന്നം ഇല്ലത്ത് പറമ്പിൽ കോരയത്ത് ഹൗസിൽ രേഷ്മ(30)യെയാണ് ആര്യനാട് പോലീസ് അറസ്റ്റുചെയ്തത്.
പത്തോളം വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിവന്ന രേഷ്മ പിടിക്കപ്പെടാതെ മുന്നോട്ടു പോയത് ഇരകളായവര്‍ നാണക്കേടു കൊണ്ട് പരാതിയുമായി രംഗത്തുവരാതിരുന്നതോടെയാണ്.
ആര്യവാട് ഗ്രാമ പഞ്ചായത്ത് അംഗവുമായാണ് രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. 45 ദിവസം മുമ്പ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് അനീഷുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. രേഷ്മയുടെ പെരുമാറ്റത്തിൽ സംശയംതോന്നി അനീഷും സുഹൃത്തായ ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തംഗവും ഭാര്യയും ചേർന്ന് രേഷ്മയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മുമ്പ് വിവാഹം കഴിച്ചതിന്റെ രേഖകൾ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. രേഷ്മ 2017 മുതല്‍ സജീവമായി വിവാഹ തട്ടിപ്പിലേക്ക് ഇറങ്ങിയിരുന്നു എന്നാണ്പുറത്തുവരുന്ന വിവരം.
2014ല്‍ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കേ രേഷ്മ എറണാകുളം സ്വദേശിയുമായി ഒളിച്ചോടി. അവിടെ നിനിന്നുമാണ് സമാനമായ തട്ടിപ്പുകള്‍ നടത്താനുള്ള ഊര്‍ജ്ജമായി മാറിയത്.
അതിനുശേഷം വൈക്കം, അങ്കമാലി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികളെയും വിവാഹം കഴിച്ചു. കുറച്ചു ദിവസമാണ് ഒാരോരുത്തരുടെയും കൂടെ താമസിച്ചത്. ഇതിനിടെ ഒരു ആൺകുഞ്ഞിനും ഇവർ ജന്മംനൽകി. സർട്ടിഫിക്കറ്റുകൾ എടുക്കാനുണ്ടെന്നു പറഞ്ഞാണ് രേഷ്മ ഓരോ വീടുകളിൽനിന്നു മുങ്ങിയിരുന്നത്. അതേസമയവും വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ വാഹനത്തിൽനിന്നിറങ്ങി താലിമാലയും ആഭരണങ്ങളുമായി മുങ്ങിയിട്ടുമുണ്ട്.

