കോട്ടയം : കോട്ടയം പുതുപ്പള്ളി തോട്ടയ്ക്കാട് സ്വദേശിയായ ആദര്‍ശ് (23) കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിനു പിന്നിൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് വിവരം. എംഡിഎംഎയുമായി ബന്ധപ്പെ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.A 23-year-old youth was killed over a financial dispute involving MDMA
സംഭവത്തില്‍ കോട്ടയം നഗരസഭയിലെ മുന്‍ കോൺഗ്രസ് കൗണ്‍സിലര്‍ വി.കെ. അനില്‍കുമാറും മകന് അഭിജിത്തും പൊലീസ് കസ്റ്റഡിയിലാണ്. പുലര്‍ച്ചെ നാലുമണിക്കാണ് കൊലപാതകം നടന്നത്. എം.ഡി.എം.എ.യുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് തർക്കത്തിലേക്ക് നയിച്ചത്.
ആദര്‍ശിന്റെ കൈയ്യില്‍ നിന്ന് ലഹരി മരുന്ന് മകന് അഭിജിത്ത് വാങ്ങിയിരുന്നെങ്കിലും പണം നല്കാന് തയ്യാറായില്ല. ഇതോടെ ആദര്‍ശ്, മാണിക്കുന്നിലുള്ള അനില്‍കുമാറിന്റെ വീട്ടില്‍ എത്തി പ്രശ്നം ഉണ്ടാക്കി. തുടര്‍ന്നാണ് അനില്‍കുമാറും അഭിജിത്തും ചേര്‍ന്ന് ആദര്‍ശിനെ കൊലപ്പെടുത്തിയത്. മകന് അഭിജിത്താണ് കൊലപാതകം നടത്തിയത്. ഇവര്‍ കടന്നു കളയുന്നതിനിടയില്‍ തന്നെ കോട്ടയം വെസ്റ്റ് പോലീസ് രണ്ടുപേരെയും പിടികൂടി.
അതേസമയം നിലവില്‍ കസ്റ്റഡിയിലുള്ള അനില്‍കുമാറിനെയും മകന് അഭിജിത്തിനെയും കോട്ടയം വെസ്റ്റ് പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതികളില്‍ ഒരാളായ അഭിജിത്തിനെ കേന്ദ്രീകരിച്ച് നേരത്തെ തന്നെ നിരവധിയായ ലഹരി കേസുകള്‍ കോട്ടയം വെസ്റ്റ് പോലീസില്‍ നിലവിലുണ്ട്.കൊല്ലപ്പെട്ട ആദര്‍ശിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

