റബര്‍ കര്‍ഷകരെ സംരക്ഷിക്കുന്ന സമീപനമാണ് എന്നും ഇടതു സര്‍ക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താങ്ങുവില നല്കുന്ന ഏക സംസ്ഥാന മാണു കേരളം . ഇതു കൂടാതെ കേരള റബ്ബര്‍ ലിമിറ്റഡ് രൂപീകരിച്ചുറബര് അധിഷ്ഠിത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
കേരളത്തിലെ പ്രതിപക്ഷം നിസ്സഹായ അവസ്ഥയിലാണ്. പ്രതിപക്ഷം നിയമസഭാ ചര്‍ച്ചകളില്‍ പോലും പങ്കെടുക്കുന്നില്ല. 50 വര്‍ഷം കൊണ്ട് നടപ്പാക്കാന്‍ കഴിയുന്ന കാര്യങ്ങളാണ് 10 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയത്.കിഫ്ബി രമേശ് ചെന്നിത്തല പോലും അംഗീകരിച്ചു. കേരളത്തിന്റെ വികസന വിസ്മയത്തിന്റെ ഗുണഫലം ഹരിപ്പാടും ഉണ്ടായി. എല്ലാം മണ്ഡലത്തിലും പദ്ധതികള്‍ ചെയ്തിട്ടുണ്ട്.എല്‍ഡിഎഫിന്റെ സംസ്കാരം കൊണ്ടാണ് കേരളം ഒന്നാമത് എത്തിയത്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം. കേരളം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം. അഴിമതി ഒട്ടും ഇല്ലാത്ത സംസ്ഥാനം ആക്കാന്‍ ആണ് ശ്രമം.ബാര്‍ ലൈസന്‍സില്‍ അഴിമതിയില്ല. തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. എന്നാല്‍ കപട ആത്മവിശ്വാസം ഇല്ല. നാടും ജനങ്ങളും ഞങ്ങളോടൊപ്പം ആണ് . അതാണ് ആത്മവിശ്വാസത്തിന് കാരണം
ബാറുകള്‍ക്ക് ലൈസന്‍സ് നീട്ടിയതില്‍ വന്‍ അഴിമതി നടന്നെന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ആരോപണത്തോട് മുഖ്യമന്ത്രി പിണറായി വിജയന്.പ്രതികരിച്ചു ആരോപണം കെ.സി. വേണുഗോപാലിന്റെ പാര്‍ട്ടിയുടെ സംസ്കാരം വെച്ചാണ് പറയുന്നത് കാഞ്ഞിരപ്പള്ളിയിലെ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഹരിയാണയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിന് പണം വാങ്ങുന്നുവെന്ന ആരോപണമാണല്ലോ അവിടുത്തെ പഴയ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് ഉന്നയിച്ചത്. അദ്ദേഹം പരാതി കൊടുത്ത് ഓടിനടക്കുകയാണല്ലോ. അതാണല്ലോ കാണുന്ന കാഴ്ച. ഓരോരുത്തര്‍ക്ക് ഓരോ സംസ്കാരമുണ്ട്. യുഡിഎഫിന്റെ സംസ്കാരം വെച്ചാണ് എല്‍ഡിഎഫിനെ കാണുന്നത്
വയനാട് ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറി. ഇതുവരെ കോണ്‍ഗ്രസിന്റെ വാഗ്ദാനം പാലിച്ചില്ല. പ്രതിപക്ഷം പ്രഖ്യാപിച്ച വീടുകള്‍ എവിടെ. കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച വീടുകള്‍ കോണ്‍ഗ്രസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.വര്‍ഗ്ഗ വഞ്ചന കാണിച്ചവരെ പൂര്‍ണമായി ഒറ്റപ്പെടുത്തുന്ന സമീപനമാണ് സ്വീകരിക്കുക.ഏത് ഡിലാണെന്ന് കോണ്‍ഗ്രസ് തന്നെ വ്യക്തമാക്കണം.
കേന്ദ്രം വിറ്റഴിച്ച വെള്ളൂരിലെ കെപിപിഎല്‍ ഏറ്റെടുത്ത വികസിപ്പിച്ചു. വെള്ളൂരിലെ ഫാക്ടറി അഭിമാനം.വന്യജീവി ആക്രമണത്തില്‍ നടപടിയെടുക്കാന്‍ കേന്ദ്ര നിയമം തടസ്സം. ഈ നിയമം കൊണ്ടുവന്നത് കോണ്ഗ്രസക്കാര്. ഇത് ഭേദഗതി ചെയ്യാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഇത്തരം പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സംസ്ഥാനം പാസാക്കിയ ബില്ലിനെ കേന്ദ്ര അനുമതി ലഭിച്ചിട്ടില്ല. വന്യജീവി ആക്രമണത്തില്‍ മരണപ്പെടുന്നവരുടെ ദുരിതാശ്വാസ സഹായം 14 ലക്ഷമായി ഉയര്‍ത്തി.
പൊതുമേഖല വ്യവസായങ്ങളെ സംരക്ഷിച്ചു റബര്‍ കര്‍ഷക ചേര്‍ത്തുപിടിച്ചു വന്യജീവി ആക്രമണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജനപക്ഷത്തു നിന്നുള്ള ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു.വസ്തുത വച്ചുകൊണ്ട് ഗവണ്മെന്റ് എതിര്‍ക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. അതിനുപകരം പ്രൊഫഷണല്‍ ഏജന്‍സികളെ വച്ച് നുണ പ്രചരണം നടത്തുന്നു. നുണകളെ ആശ്രയിച്ചാണ് പ്രവര്‍ത്തനം. കോട്ടയത്ത് നാലിടങ്ങളില്‍ പൊതുസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും

