Spread the love

ബെംഗളൂരു∙ മസാജിങ്ങിനിടെ തന്നോട് മോശമായ പെരുമാറ്റം ഉണ്ടായെന്ന് ആരോപിച്ച് സ്പായ്ക്കതിരെ പരാതി നൽകി കനേഡിയൻ യുവതി. ബെംഗളൂരുവിലെ വിധാൻ സൗധ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്പായിലാണ്.

അർധനഗ്നയായ അവസ്ഥയിൽ താൻ നിൽക്കുമ്പോൾ തെറാപ്പിസ്റ്റ് വാതിൽ തുറന്നെന്നും യുവതി പറയുന്നു. വസ്ത്രം മാറുന്നതിനിടെ തെറപ്പിസ്റ്റ് വാതിൽ തുറന്നു. താൻ അർധനഗ്നയായ നിലയിലായിരുന്നു അപ്പോൾ. ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കി.  തെറപ്പിസ്റ്റ് മോശമായി പെരുമാറിയത് ഹോട്ടൽ അധികൃതരോട് താൻ പരാതിപ്പെട്ടപ്പോൾ പണം തിരികെ നൽകി പരാതിയുമായി മുന്നോട്ടു പോകരുതെന്ന് ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു. പിന്നാലെ യുവതി ബെംഗളൂരു പൊലീസിൽ പരാതിപ്പെടുകയായിരുന്നു.