Spread the love

മലയാള സിനിമയിൽ ബാലതാരമായി എത്തിയ താരമാണ് നടി സിന്ധു മനു വർമ്മ. നടി മേനകയുടെ ബാല്യകാലം അഭിനയിച്ചു കൊണ്ട് വർഷങ്ങൾ പോയതറിയാതെ എന്ന സിനിമയിലൂടെയാണ് സിന്ധുവർമ്മ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം നത്തുന്നത്. പ്രശസ്ത ടെലിവിഷൻ താരം മനു വർമ്മയാണ് സിന്ധു വർമ യുടെ ഭർത്താവ്. എന്നാൽ 25 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിയുന്നു. കഴിഞ്ഞ രണ്ട് വർഷമായി താൻ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും മകളുടെ ചികിത്സയ്ക്കാണ് നിലവിൽ മുൻഗണന നൽകുന്നതെന്നും സിന്ധു വർമ്മ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

തന്റെ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന മകളുടെ പൂർണ്ണ ഉത്തരവാദിത്തം എനിക്കാണ്. “മകൾ കാര്യങ്ങൾ മനസ്സിലാക്കി പ്രതികരിക്കുന്നത് വലിയ മാറ്റമാണ്. ഷൂട്ടിംഗിനായി താൻ തയ്യാറെടുക്കുമ്പോൾ അവൾ കാണിക്കുന്ന സങ്കടം പോലും അവളുടെ മാനസിക വളർച്ചയുടെ സൂചനയായാണ് കാണുന്നത്. മകളുടെ ചികിത്സ ശരിയായ രീതിയിൽ മുന്നോട്ട് പോയാൽ വലിയ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ഡോക്ടർമാർ ഉറപ്പുനൽകിയിട്ടുണ്ട്,” സിന്ധു പറഞ്ഞു.