Spread the love

വയനാട്: മാനന്തവാടിയിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് – മാനന്തവാടി റൂട്ടിൽ ഓടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രക്കാരായ രണ്ടാണ് മരിച്ചത്. കോടഞ്ചേരി സ്വദേശി രഞ്ജു മാത്യു ആണ് മരിച്ചതിൽ ഒരാൾ. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.

കാറിലുണ്ടായിരുന്ന മൂന്നാമത്തെ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.