ഗണേഷിന് ഇന്ന് നിര്‍ണായക ദിനം, മന്ത്രിസഭാ യോഗം ഇടതു മുന്നണിയോഗം
തിരുവനന്തപുരം: മന്ത്രി കെ. ബി ഗണേഷ്‌കുമാറിനെതിരായ ഭാര്യയുടെ ആരോപണത്തില്‍ എല്‍ഡിഎഫ് കടുത്ത നിലപാടിലേക്ക്. ഗണേഷ് മന്ത്രി പദം രാജിവയ്ക്കണമെന്ന നിലപാടിലാണ് സിപിഐ. ഇതര ഘടകകക്ഷികളും സിപിഎം നേതാക്കളും സമാനമനസിലാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം ഒരു ആരോപണം എങ്ങനെ നേരിടണമെന്ന് തീരുമാനിക്കാന്‍ ഇടതു മുന്നണി തന്നെ യോഗം ചേരുന്നുണ്ട്. അതേ സമയം പരാതി നല്‍കില്ലെന്ന് ഭാര്യ ബിന്ദു സൂചിപ്പിച്ചത് ഇടതുമുന്നണിക്ക് ആശ്വാസമായിട്ടുണ്ട്. എങ്കിലും ധാര്‍മികത നിലനിര്‍ത്തി നടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.
സംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചെന്ന് ഗണേഷി ന്റെ ഭാര്യ പറഞ്ഞതും സ്ഥിതി കൂടുതല്‍ ഗൗരവമാക്കിയിട്ടുണ്ട്. ഇന്ന് മന്ത്രിസഭാ യോഗം ചേരുമ്പോള്‍ ഗണേഷ് എത്തുമോ എന്നറിയില്ല.ഗണേഷിനെ കാണാന്‍പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടെന്നാണ് ഭാര്യ ആരോപിച്ചത്.എല്ലാ തെളിവുകളും തന്റെ കൈയിലുണ്ടെന്നും ഭാര്യ ബിന്ദു മേനോന്‍. പറഞ്ഞു. വീട്ടില്‍വെച്ച് മോശം അനുഭവമുണ്ടായി. മന്ത്രിയുടെ സഹായികള്‍ ചേര്‍ന്ന് തടഞ്ഞുവെച്ചു. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ഗണേഷ് കുമാറായിരിക്കുമെന്നുംശനിയാഴ്ച ഉച്ചയ്ക്ക് മന്ത്രിയുടെ വാളകത്തെ കുടുംബവീട്ടിലാണ് സംഭവങ്ങളുണ്ടായത്. മന്ത്രിയെ അറിയിക്കാതെ വീട്ടിലെത്തിയ താന്‍ കിടപ്പുമുറിയില്‍ കണ്ടത് പറയാന്‍ പറ്റില്ലെന്നും അതിന്റെ ചിത്രങ്ങള്‍ തന്റെ കൈയിലുണ്ടന്നും ബിന്ദു മേനോന്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചതനുസരിച്ച് പോലീസ് വീട്ടിലെ ത്തിയെങ്കിലും സഹായിക്കാതെ മടങ്ങി.
ഇത് വിവാദമാതോടെ മുഖ്യമന്ത്രി സിപിഎം നേതാക്കളെ വിളിച്ചു സംസാരിച്ചു എന്നാണ് അറിയുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ഇടതുമുന്നണി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതെന്നാണ് ലഭിക്കുന്ന വിവരം

