തിരുവനന്തപുരം: കോളിളക്കങ്ങൾ സൃഷ്ടിച്ച ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചു മന്ത്രി ക്ഷമാപണം നടത്തി.
ഇന്നലെ രാത്രി ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി. ഗണേഷിന്റെ ഭാഗത്തുനിന്നുണ്ടായ അനുനയ നീക്കം ഭാര്യ അംഗീകരിച്ചതായും പൊലീസിൽ പരാതി നൽകേണ്ട എന്നു തീരുമാനിച്ചെന്നുമാണ് ലഭിക്കുന്ന വിവരം.
അതേസമയം ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ഗണേഷ്കുമാർ സമ്മർദത്തിലായിരുന്നു. ഘടക കക്ഷികളുൾപ്പടെ ഗണേഷ്കുമാർ പ്രശ്നം അതീവ ഗുരുതരമെന്നായിരു്നനു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്.
ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി അദ്ദേഹം സംസാരിച്ചു. ഇന്നലെ താൻ വൈകാരികമായി നടത്തിയ പ്രകടനമാണ്.
ഇനി കേസുമായി മുൻപോട്ട് പോകില്ലന്നും , പോലീസിൽ കേസ് നൽകില്ലന്നും ബിന്ദു മേനോൻ.
ഗണേഷിനെ താൻ സ്നേഹിക്കുന്നു എന്നും, ഇനിയും തങ്ങളെ വേട്ടയാടരുതെന്നും ബിന്ദു പറഞ്ഞു

