കോട്ടയം: തന്റെ അവിഹിതബന്ധങ്ങള്‍ എതിര്‍ത്തതിന്റെ പേരില്‍ ഭാര്യയായ ജെസിയെ കൃത്യമായി ആസൂത്രണം നടത്തിയ ശേഷമാണ് സാം കൊലപ്പെടുത്തിയത്. ജെസിയെ കൊന്നുതള്ളാന്‍ പറ്റിയ സ്ഥലം പത്തു ദിവസങ്ങള്‍ക്കു മുന്‍പേ തന്നെ സാം കണ്ടെത്തിയിരുന്നു.
അതേസമയം കോടതിവിധിയിലൂടെ വീട് ഉള്‍പ്പെടെ നഷ്ടപ്പെടുമോ എന്ന ആശങ്കയിലായിരുന്നു പ്രതിയായ സാം. ഈ ആശങ്കകൾ ആണ് ജെസിയെ കൊലപ്പെടുത്തുന്നതലേക്ക് നയിച്ചത്. കസ്റ്റഡിയിലുള്ള സാമിനെ വിവിധ ഇടങ്ങളില്‍ എത്തിച്ചു തെളിവെടുക്കും.
ജെസ്സിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഭര്‍ത്താവ് സാമിന് കോടികളുടെ സ്വത്ത് ഉണ്ടായിരുന്നുവെങ്കിലും സമാധാനമുണ്ടായിരുന്നില്ല. ഭാര്യ ജെസിയുമായുള്ള തര്‍ക്കം കോടതിയില്‍ എത്തിയതോടെ ആശങ്കയില്‍ ആയിരുന്നു സാം. പ്രധാനമായും സാമിന്റെ പരസ്ത്രീ ബന്ധത്തിന് ജെസി തടസമായി നിന്നതും കോടതിവിധി എതിരായി വന്നാല്‍ കാണക്കാരിയിലെ വീട്ടില്‍ നിന്ന് ഇറങ്ങേണ്ടിവരുമോ എന്ന ആശങ്കയും ആണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്..
സംഭവത്തിനു 10 ദിവസങ്ങൾക്കു മുൻപ് സാം ചെപ്പുകുളം വ്യൂ പോയിന്റിലെത്തി അവിടത്തെ സാഹചര്യങ്ങൾ കണ്ടു മനസ്സിലാക്കി. 26ന് വൈകിട്ട് 6ന് വീട്ടിലെത്തിയ സാമും വീട്ടിലുണ്ടായിരുന്ന ജെസിയും തമ്മിൽ സിറ്റൗട്ടിൽ വച്ചുതന്നെ വാക്കുതർക്കം ഉണ്ടായി. കയ്യിൽ കരുതിയിരുന്ന മുളക് സ്പ്രേ അപ്പോഴാണ് സാം പ്രയോഗിച്ചതെന്ന് പൊലീസ് പറയുന്നു. തുടർന്ന് ജെസിയെ കിടപ്പുമുറിയിലേക്കു വലിച്ചു കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണക്കാരിയിലെ വീട് വാങ്ങിക്കാന്‍ ജെസ്സിയാണ് കൂടുതല്‍ പണം മുടക്കിയത്. ജെസ്സിക്ക് ജീവനാംശം ഉള്‍പ്പെടെ നല്‍കാന്‍ 2018-ല്‍ പാലാ കോടതി ഉത്തരവിട്ടിരുന്നു. ഇത് പൂര്‍ണമായി പാലിക്കാന്‍ സാമിന് കഴിഞ്ഞില്ല. ഇതെല്ലാം വീണ്ടും കോടതിയില്‍ എത്തിയാല്‍ വീട് നഷ്ടപ്പെടുമെന്ന് സാം ഭയന്നു. ഇതിനിടെ ജെസ്സിയെ കാണക്കാരിയിലെ വീട്ടില്‍നിന്ന് മാറ്റാന്‍ സാം കോടതിയെ സമീപിച്ചു. ഇതിന്റെ കോടതി നടപടികള്‍ തുടരുമ്പോഴാണ് കൊലപാതകം.
അഞ്ചുദിവസം കുറവിലങ്ങാട് പൊലീസിന്റെ കസ്റ്റഡിയിലാണ് സാം. ജെസ്സിയുടെ മൃതദേഹം ഇടുക്കിയിലേക്ക് കൊണ്ടുപോയ കാര്‍ കോട്ടയം നഗരത്തില്‍ നിന്ന് പൊലീസ് കണ്ടെത്തി. വിവിധ ഇടങ്ങളില്‍ തെളിവെടുപ്പ് തുടരും. 1994-ലാണ് പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശിനിയായ ജെസിയും കോട്ടയം ഉഴവൂര്‍ സ്വദേശിയായ സാമും വിവാഹിതരായത്. ദമ്പതികള്‍ വിദേശത്ത് ജോലിചെയ്‌തെങ്കിലും ജോലിയിലും ജീവിതത്തിലും സമാധാനം ഉണ്ടായിരുന്നില്ല.
തന്റെ അവിഹിതബന്ധങ്ങള്‍ എതിര്‍ത്തതിന്റെ പേരില്‍ ഭാര്യയായ ജെസിയെ കൃത്യമായി ആസൂത്രണം നടത്തിയ ശേഷമാണ് സാം കൊലപ്പെടുത്തിയത്. കൊന്നുതള്ളാന്‍ പറ്റിയ സ്ഥലം പത്തു ദിവസങ്ങള്‍ക്കു മുന്‍പേ സാം കണ്ടെത്തി. കൊലപാതകം നടത്തുന്നതിന് 10 ദിവസങ്ങള്‍ക്കു മുന്‍പ് സാം ചെപ്പുകുളം വ്യൂ പോയിന്റിലെത്തി അവിടത്തെ സാഹചര്യങ്ങള്‍ കണ്ടു മനസ്സിലാക്കി. 26ന് വൈകിട്ട് 6ന് വീട്ടിലെത്തിയ സാമും വീട്ടിലുണ്ടായിരുന്ന ജെസിയും തമ്മില്‍ സിറ്റൗട്ടില്‍ വച്ചുതന്നെ വാക്കുതര്‍ക്കം ഉണ്ടായി. കയ്യില്‍ കരുതിയിരുന്ന മുളക് സ്പ്രേ അപ്പോഴാണ് സാം പ്രയോഗിച്ചതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ജെസിയെ കിടപ്പുമുറിയിലേക്കു വലിച്ചു കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
അതേസമയം പല സ്ത്രീകളുമായി സാമിനു ബന്ധമുണ്ടായിരുന്നതായും ഇതേച്ചൊല്ലി പലതവണ ഇരുവരും തമ്മിൽ വഴക്കുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. 59ാം വയസ്സിലാണ് ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദ കോഴ്‌സിന് സാം എംജി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്. അവിടെ സഹപാഠിയായ ഇറാന്‍ സ്വ ദേശിനിക്കൊപ്പം പലതവണ കാണക്കാരിയിലെ വീട്ടിലെ താഴത്തെ നിലയില്‍ എത്തിയിരുന്നു. മറ്റൊരു യുവതിക്കൊപ്പം ഇയാള്‍ വീട്ടില്‍ വന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായതായും പൊലീസ് വ്യക്തമാക്കുന്നു.
കൊല്ലപ്പെട്ട ജെസിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് വീട്ടിൽ നിന്ന് 60 കിലോമീറ്ററിലധികം അകലെ ചെപ്പുകുളം വ്യൂപോയിൻ്റിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹം കൊക്കയിൽ തള്ളിയ ശേഷം പുലർച്ചെ കൊച്ചിയിലെത്തിയ സാം സുഹൃത്തായ ഇറാനിയൻ യുവതിക്കൊപ്പം വൈറ്റിലയിൽ നിന്ന് ബസ് കയറി ബെംഗളൂരുവിലേക്കും അവിടെനിന്ന് ദസറ ആഘോഷങ്ങൾ കാണാനായി മൈസൂരുവിലേക്കും കടക്കുകയായിരുന്നു. ട്രാവൽ ഗൈഡ് കൂടിയാണ് സാം. കൊലപാതകത്തിൽ പങ്കില്ലെന്ന് കണ്ട് ഇറാനിയൻ യുവതിയെ വിട്ടയച്ചതായി ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് അറിയിച്ചു.

