Spread the love

നെല്ലിമുകള്‍: മകനൊപ്പം സ്‌കൂട്ടറിന്റെ പിന്നില്‍ യാത്രചെയ്യുമ്പോൾ ഷാള്‍ കുരുങ്ങി അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന റിട്ട. അധ്യാപിക മരിച്ചു. നെല്ലിമുകള്‍ കൃഷ്ണ വിലാസത്തില്‍ ജയശ്രീ (58) ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് മുണ്ടപ്പള്ളി ജംക്ഷന് സമീപമായിരുന്നു അപകടം.

ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: ആര്‍.രാധാകൃഷ്ണന്‍ , മക്കള്‍: ചിഞ്ചു.ആര്‍.കൃഷ്ണ, ആര്‍.ഹരികൃഷ്ണന്‍. മരുമകന്‍: അനു.