Spread the love

തിരുവനന്തപുരം,: പൂക്കി സി എം  ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങളും. മുഖ്യമന്ത്രി  വിഡി സതീശൻ വാഹന മോഡിഫിക്കേഷൻ നെക്കുറിച്ച് ഉയർന്ന ചോദ്യത്തിന് നൽകിയ  മുഖഭാവം അടങ്ങിയ വീഡിയോ വൈറൽ ആയതിന് പിന്നാലെ ഏറ്റെടുത്ത ദേശീയ മാധ്യമങ്ങളും.

സിഎമ്മിന്റെ നിശബ്ദമായ ഈ അഭിപ്രായ പ്രകടനത്തെ പൂക്കി സി എം എന്ന പേരിൽ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.  ന്യൂജൻ പദമായ  പൂക്കി എന്നാൽ ഓമനത്തമുള്ള എന്നതാണ്.

 

പ്രതിപക്ഷ നേതാവായിരിക്കെ യുവാക്കളുടെ ഹരമായ വാഹന മോഡിഫിക്കേഷൻ നെക്കുറിച്ച് പോസിറ്റീവായ രീതിയിൽ സതീശൻ പ്രതികരിച്ചിരുന്നു.

ഇതേത്തുടർന്നാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിൽ ഇക്കാര്യം ചോദിച്ചത്. പ്രത്യേക മുഖഭാവത്തോടെ ചോദ്യത്തെ നേരിട്ട സതീശൻ പറഞ്ഞ വാക്കുകൾ യാഥാർത്ഥ്യമാക്കാൻ ആണ് തങ്ങൾ അധികാരത്തിൽ വരുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ സോഷ്യൽ മീഡിയയിലെ ജെൻ സിയുടെ ഹീറോ ആയി സതീശൻ മാറി.

ഇതിന് പിന്നാലെയാണ് ദേശീയ മാധ്യമങ്ങൾ കേരളത്തിലെ മുഖ്യമന്ത്രി സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നു എന്ന രീതിയിൽ റിപ്പോർട്ട് ചെയ്തത്. എല്ലാ ചോദ്യങ്ങളോടും പ്രതികരിക്കുന്ന കേരളത്തിൻറെ മുഖ്യമന്ത്രി ആണ് സതീശൻ എന്നുള്ള തരത്തിലുള്ള വളരെ പോസിറ്റീവായ കമന്റുകളാണ് കമൻറ് ബോക്സുകളിൽ വരുന്നത്.

 

വാത്സല്യം കൊണ്ടാണ് താൻ അങ്ങനെ ചെയ്തതെന്നും, ചെറുപ്പക്കാർ മക്കളോട് കാണിക്കുന്നത് പോലെയാണ് സതീശൻ കഴിഞ്ഞദിവസം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി