Spread the love

കാസർകോട് : പാണ്ടി ബളവന്തടുക്ക ചള്ളത്തുങ്കാലിൽ മിന്നലേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു .

കുണ്ടാർ ഉയിത്തടുക്കയിലെ അറബിയുടെ മകൻ നൗഫൽ (32) ആണ് മരിച്ചത്.

ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം.

ഭാര്യവീട്ടിൽ പോയി തിരിച്ച് ബൈക്കിൽ വരവെയാണ് നൗഫലിന് മിന്നലേറ്റത്. ഉടനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനില്ല. തിരുവനന്തപുരത്തെ ജ്യൂസ് കടയിൽ ജീവനക്കാരനാണ്‌. മാതാവ്: നബീസ. ഭാര്യ: സുഹ്റ. രണ്ട്‌ കുട്ടികളുണ്ട്. സഹോദരൻ: അബ്‌ദുൽ ഖാദർ.